Guest Book Credits Panel Members
 
 
In Memories (Malayalam)
ഉചിതമായ തീരുമാനങ്ങളുടെ ഗോപുരം
By Oommen Chandy
2009 ഓഗസ്റ്റ് രണ്ട്.

 

എല്ലാ വഴികളും അന്ന് മലപ്പുറത്തേക്കായിരുന്നു. മലപ്പുറത്തെ എല്ലാ വഴികളും അന്നു നിറഞ്ഞുകവിഞ്ഞു. ജനസാഗരമാണ് അന്നു വിതുമ്പലോടെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് യാത്രാമൊഴി പറഞ്ഞത്.
 
ജാതി-മത-വര്‍ഗ ഭേദമില്ലാതെയാണ് അന്ന് ജനം അവിടേക്ക് ഒഴുകിയെത്തിയത്. ഏറ്റവും പ്രിയങ്കരനും ബഹുമാന്യനുമായ ഒരാള്‍ വിടപറയുമ്പോഴുണ്ടാകുന്ന വേദനയും ദുഖവും ഓരോരുത്തരിലും കാണാന്‍ കഴിഞ്ഞു. കരയുന്നവര്‍, ഏങ്ങലടക്കുന്നവര്‍, ദുഖം കടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍...
 
ഒരേയൊരു ചന്ദ്രന്‍. ആകാശത്തേക്കു നോക്കുന്ന ഓരോരുത്തര്‍ക്കും തോന്നുക അതു തന്റെ സ്വന്തം ചന്ദ്രനാണെന്നാണ്. ഒരേയൊരു പൂനിലാവ്. അത് ഓരോരുത്തര്‍ക്കും സുഖകരമായ അനുഭവമാണ്. അതായിരുന്നു ശിഹാബ് തങ്ങള്‍. കേരളത്തിന്റെ മൊത്തം ആദരം പിടച്ചുപറ്റിയ ചുരുക്കം നേതാക്കളിലൊരാള്‍. 
 
മലപ്പുറത്തെ ഒരു ഗ്രാമത്തിലിരുന്നു കേരളത്തെ കീഴടക്കിയ തങ്ങളുടെ ജാലവിദ്യ എന്താണെന്ന് അദ്ഭുതം തോന്നിയിട്ടുണ്ട്. അദ്ദേഹം അധികാരസ്ഥാനങ്ങള്‍ വഹിച്ചിട്ടില്ല. ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടുമില്ല. ഭരണഘടനാപരമായോ, വ്യവസ്ഥാപിതമോ ആയ മറ്റേതെങ്കിലും സ്ഥാനം അലങ്കരിച്ചിട്ടില്ല. നെടുങ്കന്‍ പ്രസംഗങ്ങളോ, പ്രസ്താവനകളോ നടത്തിയിട്ടില്ല. ഇതൊന്നും ഇല്ലാതെയും ജനഹൃദയങ്ങളെ കീഴടക്കാം എന്നു ജീവിതം കൊണ്ടു കാട്ടിത്തന്ന മഹാനാണ് പാണക്കാട് സയ്യിദ് മുഹമ്മലി ശിഹാബ് തങ്ങള്‍. 
 
കേരളം പരമ്പരാഗതമായി കാത്തുസൂക്ഷിച്ചിരുന്ന ചില മൂല്യങ്ങളെ തങ്ങള്‍ മാറോടു ചേര്‍ത്തുപിടിച്ചു. അത് മതേതരത്വമാണ്. വിപത്സാഹചര്യങ്ങളും പ്രതിസന്ധികളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നിട്ടും അതില്‍ മായം ചേര്‍ക്കാനോ, അതു കൈവിട്ടു താത്ക്കാലിക നേട്ടമുണ്ടാക്കാനോ അദ്ദേഹം തുനിഞ്ഞില്ല. അതിനു കേരളം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. വിശിഷ്യാ, മുസ്‌ലിം സമൂഹം. മുസ്‌ലിം-അമുസ്‌ലിം സമുദായങ്ങളെ തമ്മില്‍ കൂട്ടിയിണക്കിയ കണ്ണി തങ്ങളായിരുന്നു.
 
ബാബ്‌റി മസ്ജിദും മാറാടും അഗ്നിപരീക്ഷണങ്ങള്‍ തന്നെയായിരുന്നു. ബാബ്‌റി മസ്ജിദ് തൊടുത്തുവിട്ട അഗ്നിസ്ഫുലിംഗങ്ങള്‍ ഉത്തരേന്ത്യയെ പൊള്ളിച്ചപ്പോള്‍ കേരളത്തെ തൊടുക പോലും ചെയ്തില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്  തങ്ങള്‍ അവയെ നെഞ്ചുകൊണ്ടാണ് പ്രതിരോധിച്ചത്. ഉത്തരേന്ത്യയിലും ഒരു തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു രാജ്യം ആഗ്രഹിച്ച നിമിഷമായിരുന്നു അത്. തങ്ങള്‍ക്കെതിരെ അന്നു ചിലരുടെ തീവ്രശബ്ദം ഉയര്‍ന്നു. പക്ഷേ, അചഞ്ചലമായിരുന്നു ആ തീരുമാനം. സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകള്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നു തങ്ങള്‍ കാട്ടിക്കൊടുത്തു. അതു ശരിയാണെന്നു കാലം തെളിയിച്ചു. ഒരു ക്രാന്തദര്‍ശിക്കു മാത്രമേ ഇതു സാധ്യമാകൂ.
 
മാറാട് കലാപം ഉണ്ടായപ്പോഴും സമാനമായ അന്തരീക്ഷം കേരളത്തില്‍ ഉണ്ടായിരുന്നു. അക്ഷോഭ്യനായ തങ്ങള്‍ ആ വേദനയും ഹൃദയത്തിലേറ്റി. കേരളത്തിന്റെ മതേതരത്വ ബോധത്തിനു കാവല്‍ നിന്ന കരുത്തനായ ഭടനാണു തങ്ങള്‍. മുസ്‌ലിം ജനവിഭാഗത്തിലേക്കു തീവ്രവാദവും വിധ്വംസകപ്രവര്‍ത്തനങ്ങളും കടന്നുകയറാതെ അദ്ദേഹം കോട്ടകെട്ടി. കേരളം തങ്ങളെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തത് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചറിഞ്ഞാണ്. മിതവാദിയും ശാന്തനുമാണ് അദ്ദേഹം. പക്ഷേ, നിലപാടുകളുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ്. 
 
കേരളത്തിന്റെ പൊതുസ്വത്തായിരുന്നെങ്കിലും ഐക്യജനാധിപത്യ മുന്നണിയുടെ അമരക്കാരനായിരുന്നു എന്ന പ്രത്യേകതയും ഉണ്ട് തങ്ങള്‍ക്ക്. ഞാന്‍ രണ്ടുവട്ടം യു.ഡി.എഫിന്റെ കണ്‍വീനറായിരുന്നു. യു.ഡി.എഫില്‍ കാറും കോളും ഉണ്ടായ ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മധ്യസ്ഥതയാണു പ്രശ്‌നം പരിഹരിക്കാന്‍ സഹായിച്ചത്. എല്ലാ ഘടകകക്ഷികളും തങ്ങളെ ആദരിച്ചു. അദ്ദേഹം നീതിയുടെ പക്ഷത്തേ നിലയുറപ്പിച്ചുള്ളൂ. 
 
യു.ഡി.എഫിനെ കെട്ടുറപ്പോടെ കൊണ്ടുപോകുന്നതിലും മുസ്‌ലിംലീഗിനെ യു.ഡി.എഫില്‍ നിലനിര്‍ത്തുന്നതിലും തങ്ങള്‍ വലിയ പങ്കാണു വഹിച്ചത്. മതേതര, ജനാധിപത്യ കക്ഷികള്‍ ഒരു കുടക്കീഴില്‍ നില്‍ക്കണം എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ലീഗ് യു.ഡി.എഫ് വിട്ട അവസരത്തില്‍പോലും തങ്ങള്‍ കോണ്‍ഗ്രസിനെതിരേ ശബ്ദിച്ചിട്ടില്ല. കോണ്‍ഗ്രസ് അദ്ദേഹത്തെ കുടുംബാംഗമായി തന്നെയാണ് കണ്ടിട്ടുള്ളത്. മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവിയില്‍ കാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോഴിക്കോട്ടെത്തി തങ്ങളെ ആദരിച്ചിരുന്നു.
 
ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എന്നെ പലപ്പോഴും വിസ്മയപ്പെടുത്തിയിട്ടുണ്ട്. കൊടപ്പനക്കല്‍ വീട് അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി തുറന്നിട്ടു. നേരിട്ടു കണ്ടും തൊട്ടും കേട്ടും ഓരോരുത്തരുടെ പ്രശ്‌നങ്ങളിലേക്കും ആവശ്യങ്ങളിലേക്കും അദ്ദേഹം ഇറങ്ങിച്ചെന്നു. എത്ര വലിയ തിരക്കുണ്ടെങ്കെിലും അദ്ദേഹം ജനങ്ങള്‍ക്ക് സമയം നീക്കിവെക്കാതിരുന്നിട്ടില്ല. 
ആധ്യാത്മികവും ഔഷധപരവുമായ സാന്ത്വനക്കൂട്ടുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. പ്രവാചക വംശാവലിയില്‍ നിന്നു ലഭിച്ച പുണ്യങ്ങള്‍ അദ്ദേഹം അവര്‍ക്കു പകര്‍ന്നുകൊടുത്തു.
 
പൂക്കോയ തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നു ചെറുപ്രായത്തില്‍ ശിഹാബ് തങ്ങളെ നിര്‍ബന്ധിച്ചാണ് പൊതുജീവിതത്തിലേക്കു കൊണ്ടുവന്നത്. പുഴയുടെ ഒഴുക്കു പോലെയായിരുന്നു അത്. ആദ്യം മടിച്ചുമടിച്ച്. പിന്നീട് അനര്‍ഗളം. കാറ്റും കൊടുങ്കാറ്റും വീശി. കാറും കോളുമണിഞ്ഞു. എങ്കിലും പുഴ ഒഴുകിക്കൊണ്ടേയിരുന്നു.
 
മുസ്‌ലിം ലീഗ് നേതൃയോഗത്തിനു ശേഷം പതിവായി കേള്‍ക്കാറുള്ള കാര്യമാണ്- ഉചിതമായ തീരുമാനമെടുക്കാന്‍ പാണക്കാട് ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി എന്ന്. അതൊരു വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. അതായത് ഉചിതമായ തീരുമാനങ്ങള്‍ മാത്രമേ അദ്ദേഹം എടുക്കാറുള്ളു എന്നാണതിന്റെ വ്യംഗ്യം. കാലം പലവട്ടം തെളിയിച്ചു ആ വിശ്വാസം ശരിയായിരുന്നെന്ന്.
 
മുസ്‌ലിംലീഗിന്, മുസ്‌ലിം സമുദായത്തിന്, യു.ഡി.എഫിന്, കേരളത്തിന്, രാജ്യത്തിന് ഉചിതമായതായിരുന്നു അദ്ദേഹത്തിന്റെ ഓരോ തീരുമാനവും. 2009 ഓഗസ്റ്റ് രണ്ടിനു മലപ്പുറം നിറഞ്ഞുകവിയുകയും കേരളം വിതുമ്പുകയും ചെയ്തത് അതുകൊണ്ടാണ��
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by