Guest Book Credits Panel Members
 
 
In Memories (Malayalam)
ഹൃദയങ്ങളുടെ സുല്‍ത്താന്‍, ഹൃദയദേശത്തെ മുസാഫിര്‍
By Abdul Samad Samadani
നിര്‍വ്വചനങ്ങളിലും വ്യാഖ്യാന വിശദീകരണങ്ങളിലും ഒതുങ്ങി നില്‍ക്കാത്ത വിശാലതയും സമഗ്രതയുമായിരുന്നു സമാദരണീയനും സ്നേഹനിധിയുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. അത്ഭുതപ്രതിഭാസം തന്നെയായിരുന്നു ആ ജീവിത യാത്ര. 

കാല്‍പനികതയുടെ രസനിഷ്യന്ദിയായ ഒരു പ്രഭാപൂരം ആ വ്യക്തിസത്തയെ സദാ വലയം ചെയ്തു നിന്നു. പ്രായോഗിക രാഷ്ട്രീയത്തിനും സാമൂഹിക സേവനത്തിനും അനിവാര്യമായ റിയലിസ്റിക് ഭാവം വേണ്ടുവോളം ഉണ്ടായിരുന്നുവെങ്കിലും കല്‍പനാ വിലാസത്തിന്റെ ആഴവും പരപ്പുമാണ് ശിഹാബ് തങ്ങളുടെ കര്‍മ്മമണ്ഡലം സമഗ്രവും സുന്ദരവുമാക്കിയത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, എബ്രഹാം ലിങ്കണ്‍, വിന്‍സ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ ലോകപ്രശസ്ത നേതാക്കളൊക്കെ അങ്ങനെയായിരുന്നു. അതുകൊണ്ടാണ് ജനതക്കായി നാളെയുടെ ഒരുലോകം സമ്മാനിക്കാന്‍ അവര്‍ക്ക് സാധിച്ചത്. ഗണിതത്തേക്കാള്‍ കവിതയായിരുന്നു അവരുടെ ജീവിതത്തെ നിശ്ചയിച്ചത്. ശിഹാബ് തങ്ങളുടെ കാര്യത്തില്‍ കാവ്യസംസ്കാരത്തിന്റെ മഹാ പ്രവാഹമാണ് ദൃശ്യമാവുക. 


തന്റെ കാലഘട്ടത്തിന്റെ വസന്തവും വസന്തപൂര്‍ണ്ണിമയുമായിരുന്നു സയ്യിദ് ശിഹാബ് തങ്ങള്‍. കാവ്യമനസ്സിന്റെ ശക്തിസ്രോതസ്സുകളാണ് സമൂഹത്തിന്റെ വസന്തമാകാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. 
 
രാജാവിന്റെ തലയെടുപ്പായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ജീവിതത്തിലോ വെറും സാധാരണക്കാരനുമായിരുന്നു. ലാളിത്യമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. തത്ത്വത്തിലും പ്രയോഗത്തിലും ഔന്നത്യം പുലര്‍ത്തിയ തങ്ങള്‍ ആകാരത്തിലും ശ്രദ്ധേയനായിരുന്നു. നേതാവാകാന്‍ ജനിച്ചപോലെയായിരുന്നു ആ വ്യക്തിത്വവും രൂപവുമെല്ലാം. 
 
ജനസഹസ്രങ്ങള്‍ ആ വാക്കുകള്‍ക്ക് കാതുകൊടുത്തു. ആ മൃദുസ്വരങ്ങള്‍ അവരുടെ ആദര്‍ശങ്ങളായി. സൌമ്യമായ പദാവലികൊണ്ട് ഏതു ജനക്കൂട്ടത്തെയും ബഹുമാനപ്പെട്ട തങ്ങള്‍ നിയന്ത്രിച്ചു. 
 
അലക്സാണ്ടറും, അക്ബറും, ചെങ്കിസ്ഖാനും, ഹലാഗുഖാനും ശക്തിപ്രയോഗത്തിലൂടെ നാടുകള്‍ വെട്ടിപ്പിടിക്കാനും അവിടെ അധികാരം വാഴാനും കഴിഞ്ഞിട്ടുണ്ടാവാം. ആളും അര്‍ത്ഥവുമുണ്ടെങ്കില്‍ ബലവാന്മാരായ ആര്‍ക്കും അത് സാധിച്ചേക്കും. എന്നാല്‍ ജനഹൃദയങ്ങളില്‍ ആധിപത്യം സ്ഥാപിക്കുക എളുപ്പമുള്ള കാര്യമല്ല. അധികാരത്തിന്റെ നേതാശക്തിയല്ല, സ്നേഹത്തിന്റെ വൈകാരികബലമാണ് ഹൃദയവാഴ്ച സാധ്യമാക്കുന്നത്. കിരീടം വെക്കാതെ, സിംഹാസനത്തിലിരിക്കാതെ, ചെങ്കോലേന്താതെ പരസഹസ്രം മനുഷ്യരുടെ ഹൃദയദേശങ്ങളെ അധീനമാക്കിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്നേഹബലം കൊണ്ട് ജനപഥങ്ങളെ ജയിച്ചടക്കുകയായിരുന്നു.  മഹാനായ ഈ മനുഷ്യസ്നേഹി വിടപറഞ്ഞപ്പോള്‍ കുടില്‍ മുതല്‍ കൊട്ടാരം വരെയും ഗ്രാമാന്തരങ്ങള്‍ മുതല്‍ നഗരങ്ങളുടെ തെരുവോരംവരെയും ശോകം പടര്‍ന്നത് ആ വ്യക്തി മാഹാത്മ്യത്തില്‍ നിന്ന് പ്രവഹിച്ച കാരുണ്യധാര ഒന്നുകൊണ്ടു മാത്രമായിരുന്നു.    
 
മരണദുഃഖങ്ങളെയും വിരഹവേദനകളെയും കാലമെന്ന പ്രതിഭാസവും മറവിയെന്ന ആശ്വാസവും മായ്ച്ചുകളയുമെന്ന് പറയാറുണ്ട്. എന്നാല്‍ ഇത്രയേറെ കദനം നല്‍കിയ ഒരു മരണം അടുത്തകാലത്തൊന്നും നാടുകണ്ടിട്ടില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും വിഷാദത്തിന്റെ അന്തരീക്ഷം വിട്ടുമാറുന്നില്ല. നിനവിലും കനവിലും ആ മുഖകമലം പരിലസിച്ചു നില്‍ക്കുകയാണ്. നെഞ്ചിലേക്ക് ഇരച്ചുകയറുന്ന താപമായും ഹൃദയത്തെ സംഘര്‍ഷം കൊള്ളിക്കുന്ന സങ്കടമായും അത് ജീവനെത്തന്നെ പിടികൂടുകയാണ്.  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാട് മനുഷ്യന്റെ ഉള്ളില്‍ നോവായും പ്രകൃതിയില്‍പോലും നിറഞ്ഞു നില്‍ക്കുന്ന മ്ളാനതയായും നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നു. രാഷ്ട്രീയ മത സമുദായ ഭേദങ്ങള്‍ക്കതീതമായ പൊതു ദുഃഖമായിട്ടാണ് നാടും സമൂഹവും അതിനെ കണ്ടത്. ശോകത്തിന്റെ ഈ ഏകീഭാവം അത്ഭുതകരമായിരിക്കുന്നു. 
 
സര്‍വ്വവ്യാപകമായിത്തീര്‍ന്ന ഈ സങ്കടത്തിന്  സുപ്രധാനമായ ഒരു കാരണമുണ്ട്. സമൂഹത്തിന്റെ പൊതുസ്വത്തായിരിക്കുമ്പോഴും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓരോ വ്യക്തിയുടെയും സ്വന്തമായിരുന്നു. അദ്ദേഹം ജീവിച്ചത് എല്ലാവര്‍ക്കും വേണ്ടിയായിരുന്നു. ജീവിത കാലത്ത് എല്ലാവരുടെയും സര്‍വ്വസ്വമായിരുന്ന അദ്ദേഹം മരണത്തില്‍ നാടിന്റെ പൊതു വേദനയുമായിത്തീര്‍ന്നു. ഒരു വ്യക്തിയുടെ നിര്യാണത്തില്‍ ദുഃഖം സാര്‍വ്വലൌകിക മായിത്തീരുന്നത് ആ വ്യക്തിയുടെ ജീവിത മഹിമയുടെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ്. 
 
ജീവിതം തന്നെയാണ് മരണത്തിന്റെയും മരണാനന്തര സ്ഥിതിവിശേഷങ്ങളുടെയും സ്വഭാവങ്ങളെ നിര്‍ണ്ണയിക്കുന്നത്.ജീവിതത്തില്‍ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരാലും സ്നേഹിക്ക പ്പെടുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ സകല ജനങ്ങളും കേണുകരഞ്ഞു. ജീവിതത്തിലെ ഐക്യബിന്ദു നിര്യാണത്തിലും ഐക്യബിന്ദുവായി ശോഭിച്ചു. 
 
നേതാക്കള്‍ ജനങ്ങളെ നയിക്കുമ്പോഴും പലപ്പോഴും സമൂഹത്തിന്റെ ഉള്ളം സ്പര്‍ശിക്കാതെയാണ് അവര്‍ പലരും കടന്നുപോകുന്നത്. എന്നാല്‍ അവര്‍ക്കിടയിലെ മഹത്തുക്കള്‍ അണികളുടെ ഹൃദയസിംഹാസനങ്ങളില്‍ ഇടം നേടുന്നു. ഔപചാരികതയുടെ ബാഹികമായ മോടികള്‍ തട്ടിത്തകര്‍ത്ത് വ്യക്തിയുടെ ആന്തരികത്തിലേക്ക് ഇരച്ചുകയറുന്ന സ്നേഹധാരയാണ് അവരുടെ നേതൃമഹിമയില്‍നിന്ന് ഉയിര്‍കൊണ്ടത്. സമൂഹത്തെയും വ്യക്തിയെയും ഒരുപോലെ ഗൌനിക്കുന്ന രീതിശാസ്ത്രമാണിവിടെ ദൃശ്യമാകുന്നത്.  വൃഷ്ടിയുടെയും സമഷ്ടിയുടെയും പ്രപഞ്ചങ്ങള്‍ പരസ്പരം വിഭിന്നമല്ലെന്ന തിരിച്ചറിവിലേക്ക് നയിക്കുന്ന ജ്ഞാനവും ബോധവുമാണ് അതിന്റെ അടിസ്ഥാനങ്ങള്‍. 
 
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ രണ്ടിനെയും നേരാംവണ്ണം കണ്ടറിയുകയും തിരിച്ചറിയുകയും ചെയ്തു. ആളുകള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങളൊന്നും ജനങ്ങള്‍ ഓര്‍ത്തുവെച്ചു കൊള്ളണമെന്നില്ല എന്ന അര്‍ത്ഥത്തില്‍ ഒരു ആംഗ്ളേയ പഴമൊഴിയുണ്ട്. ഹൃദയങ്ങള്‍ അനുഭവിച്ച വൈകാരികതയുടെ മുഹൂര്‍ത്തങ്ങളാണ് അവസാനം അവശേഷിക്കുന്നത്. അവിടെയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രസക്തിയും മഹത്വവും സാര്‍ത്ഥകമാകുന്നത്. അദ്ദേഹത്തിന്റെ ജീവിതം സഹജീവികള്‍ക്ക് സ്വന്തം ഹൃദയാ നുഭവമായിരുന്നു. അതുകൊണ്ടുതന്നെ നിര്യാണവും അങ്ങനെയായി. 
 
ഹൃദയവീഥികളെ ദീപ്തമാക്കി കടന്നുപോയ ഈ മുസാഫിര്‍ ഹൃദയങ്ങളുടെ ചക്രവര്‍ത്തിയായിത്തീര്‍ന്നതില്‍ അത്ഭുതത്തിനവകാശമില്ല. മനുഷ്യന്റെ ഉള്ളിലെ നിമ്നോന്നതങ്ങള്‍ അദ്ദേഹം ശരിക്കും ഗ്രഹിച്ചിരുന്നു. 
 
മനുഷ്യന്റെ ഏറ്റവും വലിയ വിസ്മയം അവന്റെ ഹൃദന്തമാണെന്ന പ്രസ്താവനയില്‍ അതിശയോക്തിയില്ല. 'ഹൃദയമേ, നീ തന്നെ എന്റെ കപ്പലും കടലും തീരവും' എന്ന് മൊഴിഞ്ഞ അല്ലാമാ ഇഖ്ബാലിന്റെ വാക്കുകളും തെറ്റിയില്ല. ഒരു ഹിന്ദുസ്താനി കവി എഴുതി. "ഹൃദയത്തിലെ വാസസ്ഥാനവും താഴ്വാരവും ആശ്ചര്യകരം തന്നെ. അവിടെയാണ് ഞാന്‍ എന്റെ സ്വപ്നങ്ങളുടെ ചെടികള്‍ നടുന്നത്. പക്ഷെ,  മഴ പെയ്യുമെന്നതിന് എന്താണ് ഉറപ്പ്?''. വ്യക്തികളോട് അവരുടെ ഹൃദയത്തില്‍തൊട്ടാണ് ശിഹാബ് തങ്ങള്‍ സംവദിച്ചത്. നാടിന്റെയും സമൂഹത്തിന്റെയും ഏറ്റവും ആദരണീയനായ നേതാവായിരിക്കുമ്പോഴും ഏതു നിസ്സാരക്കാരനായ വ്യക്തിക്കും അദ്ദേഹത്തിലേക്ക് സ്വന്തമായ ഒരു പാതയുണ്ടായിരുന്നു. 
 
ദുഃഖിതനായ വ്യക്തി ശിഹാബ് തങ്ങളുടെ ഹൃദയത്തില്‍ മുട്ടിവിളിച്ചപ്പൊഴൊക്കെ അദ്ദേഹം സ്നേഹപൂര്‍വ്വം പ്രതികരിച്ചു. സൌമനസ്യത്താല്‍ ശുശ്രൂഷിച്ചു. ആ മന്ദഹാസംപോലും ഔഷധമായി. ജീവിതനൈരാശ്യം ബാധിച്ചവന് പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ സൃഷ്ടിക്കാന്‍ ആ സ്നേഹസ്പര്‍ശത്തിനു കഴിഞ്ഞു. ദീനം പിടിച്ചതിന്റെ ദയനീയതകള്‍, മകള്‍ക്കൊരു ഭര്‍ത്താവിനെ കിട്ടാത്തതിന്റെ ധര്‍മ്മസങ്കടങ്ങള്‍, മകനൊരു ജോലിയില്ലാത്തതിന്റെ പ്രയാസങ്ങള്‍, ഭര്‍ത്താവ് പിണങ്ങിപ്പോയതിന്റെ വിരഹദുഃഖങ്ങള്‍, അകന്നുപോയ ഭാര്യയെ തിരിച്ചുകൊണ്ടുവരാനുള്ള ഹൃദയാഭിലാഷങ്ങള്‍, അന്നത്തിനു വഴിമുട്ടുന്നതിന്റെ കഷ്ടപ്പാടുകള്‍, പാര്‍ക്കാനൊരു വീടില്ലാത്തതിന്റെ വിഷമസന്ധികള്‍... എല്ലാം ആ സന്നിധിയിലെത്തി. വ്യസനങ്ങള്‍ കേട്ട് തഴമ്പിച്ച ആ മനസ്സില്‍ പക്ഷേ ക്ഷമ ഒരിക്കലും കെട്ടുപോയില്ല. സഹനം മാത്രം ശീലിച്ച ആ മഹാ മനുഷ്യന്‍ എപ്പോഴും സംയമനത്തെപ്പറ്റി പറഞ്ഞു കൊടുത്തു. കടന്നുപോകുന്ന പാതകളില്‍ ഇരുവശത്തും കാത്തുനില്‍ക്കുന്ന പരസഹസ്രം സഹജീവികള്‍ക്ക് നായകന്‍ കാരുണ്യത്തിന്റെ സാക്ഷിയായിത്തീര്‍ന്നു. ജീവിത യാത്രയില്‍ ഒരേ സമയം അവരെ അനുഗമിക്കുകയും നയിക്കുകയും ചെയ്ത മഹാസാക്ഷി. 
 
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വവുമായി ബന്ധപ്പെട്ട അസാധാരണത്വമാര്‍ന്ന ഒട്ടേറെ സവിശേഷതകളുണ്ട്. കൃത്രിമമായി പടച്ചുണ്ടാക്കിയ നേതൃത്വമായിരുന്നില്ല അത്. മഹത്തുക്കളായ നേതാക്കള്‍ നിയോഗംപോലെ പിറവിയെടുക്കുകയും അവര്‍പോലും അറിയാതെ നേതൃസ്ഥാനത്തേക്ക് ആനയിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന പ്രസ്താവം ഇവിടെ പൂര്‍ണ്ണമായും അന്വര്‍ത്ഥമാവുകയാണ്. ഊതി വീര്‍പ്പിച്ച ബലൂണുകള്‍പോലെ നേതാക്കളെ ഉണ്ടാക്കിയെടുക്കുകയും അനുഭവത്തിന്റെ ഒരു നേരിയ സൂചിമുനയുടെ സ്പര്‍ശം സംഭവിക്കുമ്പോഴേക്കും അത്തരം നേതാക്കള്‍ സ്വയം തകര്‍ന്ന് ശൂന്യതയെ പ്രാപിക്കുകയും ചെയ്യുന്ന ഇക്കാലത്ത് കൃത്രിമത്വത്തിന്റെ നേരിയ ഒരംശംപോലും ഏശാതെനിന്ന ആ പദവിക്കും അതിന്റെ ഉടമക്കും വിസ്മയകരമായ മഹാത്മ്യമുണ്ട്. തലമുറകളുടെ ജീവിത ചര്യയുടെയും ധര്‍മനിഷ്ഠയുടെയും ആത്മാര്‍ത്ഥതയുടെയും നിഷ്കളങ്കതയുടെയും താപത്തില്‍ കിളിര്‍ത്തതാണത്. സയ്യിദ് ശിഹാബ് തങ്ങളുടെ മുന്‍ഗാമികളായ മഹത്തുക്കള്‍ അതത് കാലത്തെ സമൂഹങ്ങളുടെ സ്നേഹം നുകര്‍ന്ന നായകരായിരുന്നു. വൈദേശിക മേല്‍ക്കോയ്മയുടെ ഭീകരമായ നാളുകളില്‍ പരമശാന്തരായ ആ സാത്വികര്‍ ശാന്തി കൈവിടാതെ തന്നെ പോരാളികളാവുകയും പോര്‍ നയിക്കുകയും ചെയ്തു. 
 
രക്തം രക്തത്തിനു പകര്‍ന്നേകിയ നന്മയും വെണ്‍മയും മര്‍ഹൂം പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളില്‍ വന്നെത്തിയപ്പോള്‍ കേരള മുസ്ലിം ചരിത്രം തന്നെ മറ്റൊരു ദിശയിലേക്ക് പ്രവേശിക്കുകയായിരുന്നു. ആ ദിശാമാറ്റത്തിന്റെ കൊടിവാഹകനും പൂക്കോയതങ്ങള്‍ എന്ന ഉരുക്കു മനുഷ്യനായിരുന്നു. അതിശക്തമായ ആ നേതൃസിദ്ധിയില്‍ സമുദായത്തിന്റെ രാഷ്ട്രീയം കരുത്തുകാട്ടി വളര്‍ന്നു. പിന്നോക്കം പോയിരുന്ന ജനതയില്‍ വിദ്യാഭ്യാസത്തിന്റെ ജ്വാല പരന്നു. ജനത്തിന്റെ സാമൂഹിക മുന്നേറ്റത്തിലേക്കുള്ള പ്രയാണം ത്വരിതഗതിയിലായി. സമുദായസ്വത്വത്തിന്റെ ആവിഷ്കാരമായിരിക്കുന്ന മതപരവും സാംസ്കാരികവുമായ ഉല്‍കര്‍ഷത്തിന് ആയിരം ചിറകുകളായി. എല്ലാ നേട്ടങ്ങളുടെയും സ്രോതസ്സ് ആ വ്യക്തിത്വത്തെ ആകെ പൊതിഞ്ഞുനിന്ന വിശുദ്ധിയുടെ തേജസ്സായിരുന്നു. 
 
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന ഉത്കൃഷ്ട സന്താനം പൂക്കോയ തങ്ങളുടെ പൂവാടിയില്‍ അതുല്യകാന്തിയോടെ വിടര്‍ന്നു പരിലസിച്ചു. പൂര്‍വ്വപിതാക്കളുടെ നിര്‍മ്മല വ്യക്തിത്വങ്ങളുടെ സകലമലരുകളുടെയും സുഗന്ധ വിശേഷങ്ങള്‍ ആ സൌഗന്ധികത്തില്‍ സന്ധിച്ചു. നിഷ്കാമ കര്‍മ്മിയായ വന്ദ്യപിതാവിന്റെ പാതയിലൂടെയാണ് ശിഹാബ് തങ്ങള്‍ സഞ്ചരിച്ചത്. വിശ്രമമെന്തെന്ന് അദ്ദേഹം അറിഞ്ഞില്ല. "ജീവിതത്തില്‍ വിശ്രമമില്ല, ഉണ്ടെങ്കില്‍ അതിന്റെ പേരത്രെ മരണം'' എന്ന അല്ലാമാ ഇഖ്ബാലിന്റെ കാവ്യമൊഴി ആ ജീവിതത്തില്‍ അക്ഷരംപ്രതി സത്യമായി പുലര്‍ന്നു. ജനങ്ങളുടെ കാര്യങ്ങളെല്ലാം കൃത്യനിഷ്ഠയോടെ ചെയ്തു പോന്നു. സ്വന്തം ആരോഗ്യത്തിന്റെയും ആഹാരത്തിന്റെയും കാര്യങ്ങളൊന്നും ഒട്ടും ഗൌനിച്ചില്ല. രോഗാവസ്ഥയിലും വീടിന്റെ വരാന്തയില്‍ വന്നിരുന്ന് സന്ദര്‍ശകരോടൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കും. വരാന്തയില്‍ ആളെത്തുന്നത് അകത്തെ മുറിയില്‍ കിടക്കുമ്പോഴും ഉള്ളുകൊണ്ട് അദ്ദേഹം അറിഞ്ഞു. അറിഞ്ഞാല്‍ പിന്നെ ഇരിക്കപ്പൊറുതിയില്ല. എഴുന്നേറ്റുപോയി അവരെ സ്വീകരിക്കണം. സങ്കട ഹര്‍ജികള്‍ കേള്‍ക്കണം. സാന്ത്വന വഴികള്‍ തീര്‍ക്കണം. 
 
വന്ദ്യനായ തങ്ങളെ കാണാന്‍ എപ്പോഴും തടിച്ചുകൂടി നിന്നവരില്‍ പലതരക്കാരും വിഭാഗക്കാരുമായ ആളുകള്‍ ഉണ്ടായിരുന്നു. മത, സമുദായ, കക്ഷി, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ ജനസാന്നിധ്യമായിരുന്നു അത്. എല്ലാവരെയും ഒരുപോലെ കണ്ട മനുഷ്യ സമത്വത്തിന്റെ മഹാനായ ഈ പ്രയോക്താവിന് ഭേദങ്ങളൊന്നും അറിഞ്ഞുകൂടായിരുന്നു. ഒരു വാക്കുകൊണ്ടോ ഒരു നോക്കുകൊണ്ടോ  അദ്ദേഹം തീരാകലഹങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കി. പലപ്പോഴും വാക്കിന്റെ ആവശ്യമേ വന്നില്ല. വാക്കുകളുടെ ദിവ്യഗര്‍ഭമായ മൌനം തീര്‍ത്ത ഹൃദയനാദത്തില്‍ ജീവന്‍ പിടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സ്നേഹം പിണങ്ങി നിന്നവരെ ഇണക്കത്തിലേക്ക് നയിച്ചു. മൌനമന്ദഹാസത്തിലൂടെ ഈ മനുഷ്യരത്നം വിസ്മയഗാഥകള്‍ രചിച്ചു. 
 
അഭിവന്ദ്യനായ തങ്ങളെ കാണാന്‍ വന്നവര്‍ക്കെല്ലാം ഒരോരോ പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടായിരുന്നു. സങ്കടം, സന്താപം, സങ്കീര്‍ണതകള്‍, സമസ്യകള്‍.... തങ്ങള്‍ അവര്‍ക്ക് തിരിച്ചു നല്‍കിയതോ സുഖം, സ്നേഹം, സമാധാനം, സംയമനം, സൌഹൃദം, സന്മനോഭാവം.... അങ്ങനെയെണ്ണമറ്റ നന്മകള്‍.
 
പാവങ്ങളായ ജനങ്ങള്‍ കൊടപ്പനക്കല്‍ വീട്ടിലെ പടവുകള്‍ കയറി വന്നത് കണ്ണീരോടെയായിരുന്നു. തിരിച്ചു പോകുമ്പോഴും അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു; അത് സന്തോഷാശ്രുവായിരുന്നുവെന്നു മാത്രം. 
 
നേതാക്കള്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ ഗുണമേന്മയുള്ള നേതാക്കളെ കാലഗതിക്കിടയില്‍ അപൂര്‍വ്വമായി മാത്രമേ ചരിത്രത്തിന് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അല്ലാമാ ഇഖ്ബാല്‍ പ്രസ്താവിച്ചതുപോലെ സഹസ്രാബ്ദങ്ങളോളം നര്‍ഗിസ് ചെടി വിലപിക്കുമ്പോഴാണ് ഉദ്യാനത്തില്‍ വസന്തം വരുന്നത്. അതുല്യനായ രാഷ്ട്രീയ നേതാവ്, പൊതു സമ്മതനായ സമുദായ നായകന്‍, പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകന്‍, ചെറുപ്പം മുതലേ എഴുതിത്തുടങ്ങിയ ഗ്രന്ഥകാരന്‍... അങ്ങനെ നിരവധി കര്‍മ്മമണ്ഡലങ്ങളിലാണ് ശിഹാബ് തങ്ങള്‍ പ്രശോഭിച്ചത്. 
 
മതവും രാഷ്ട്രീയവും കര്‍മ്മവും ധര്‍മ്മവുമെല്ലാം മനുഷ്യന് വേണ്ടിയായിരിക്കണമെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടിയുറച്ചു വിശ്വസിച്ചു. ഒരു വാക്കുകൊണ്ടുപോലും അദ്ദേഹം ആരെയും നോവിച്ചില്ല. പരമോന്നത രാഷ്ട്രീയ നേതാവായിരുന്നിട്ടും പ്രസ്താവനകള്‍കൊണ്ട് ആര്‍ക്കും മുറിവേല്‍പ്പിച്ചില്ല. രാഷ്ട്രീയത്തിലും മാന്യത, സത്യസന്ധത, ഹൃദയപരത എന്നിത്യാദി മാനുഷിക ഗുണങ്ങള്‍ക്ക് പ്രസക്തി യുണ്ടെന്ന് മാത്രമല്ല, ഈ അടിസ്ഥാനങ്ങളില്‍ ഊന്നിയ രാഷ്ട്രീയം മാത്രമാണ് ആത്യന്തികമായും വിജയിക്കുന്നതെന്നും ആ കര്‍മ്മസമരത്തിലൂടെ തെളിയിക്കപ്പെട്ടു. 
 
കേരളാ സംസ്ഥാന മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷന്‍ എന്നത് കേവലം ഒരു രാഷ്ട്രീയ പദവിയല്ല. അതുകൊണ്ടുതന്നെ വെറുമൊരു രാഷ്ട്രീയക്കാരന് പ്രാപ്യമാകുന്നതല്ല ഈ ഉന്നത സ്ഥാനം. ഖാഇദെമില്ലത്തിന്റെ       വിളിയാളത്തോട് അനുകൂലമായി പ്രതികരിച്ച ഉന്നത ശീര്‍ഷരായ നേതാക്കളാണ് ആദ്യകാലത്ത് കേരളാ സംസ
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by