Guest Book Credits Panel Members
 
 
In Memories (Malayalam)
ഒരു അദൃശ്യസാന്നിദ്ധ്യത്തിന്റെ നിലാക്കുളിര്
By ONV
യശ:ശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ഒരിക്കല്‍ പോലും ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. എന്നാല്‍, നേരിട്ടു കാണാത്തവര്‍ക്കും അദ്ദേഹം ഒരു അദൃശ്യസാന്നിദ്ധ്യമായിരുന്നു. നിങ്ങളുടെ ജാലകപ്പഴുതിലൂടെ മുറിക്കുള്ളിലേക്ക് കടന്നുവരുന്ന നിലാക്കീറ്, മുകളില്‍ നില്‍്ക്കുന്ന ചന്ദ്രന്റെ സാന്നിദ്ധ്യ മറിയിക്കുന്നതുപോലെ. സ്വതേ ശാന്തമായ ഇന്ത്യയുടെ അന്തരീക്ഷത്തില്‍ മതവൈരത്തിന്റെ മാരകാണുക്കള്‍ പരത്തിക്കൊണ്ട് പല ദുരിതദുരന്തങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതു മുതല്‍ മാറാട്ടെ മനുഷ്യക്കുരുതികള്‍വരെ, ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ കലാപകലുഷിതമാക്കാന്‍ പോന്ന എത്രയെത്ര ചെറുതും വലുതുമായ സംഭവങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലുണ്ടായി. അഗ്നിബാധയുണ്ടായാല്‍ അത് തുടങ്ങിയ ഇടത്തില്‍ തന്നെ ഒതുക്കാനും തല്ലിക്കെടുത്താനും മറ്റുള്ളിടങ്ങളിലേക്ക് പടരാതിരിക്കാനും ജാഗ്രത പുലര്‍ത്തുന്നവര്‍ മനുഷ്യസ്‌നേഹികളാണ്. ജാതി മത ചിന്തകള്‍ക്കും സങ്കുചിതമിഥ്യാഭിമാനങ്ങള്‍ക്കും പ്രതികാര ചിന്തകള്‍ക്കുമെല്ലാമതീതമായി, രാജ്യത്തേയും മനുഷ്യനേയും മുന്നില്‍ കണ്ടുകൊണ്ട്, സമഭാവനയോടെ കൂടപ്പിറപ്പുകളെയെല്ലാം ഒന്നായിക്കണ്ടുകൊണ്ട് സ്വന്തം സ്വാധീനശക്തിയും കര്‍മ്മശേഷിയും ഉപയോഗിച്ച് സമൂഹത്തില്‍ സമനില വീണ്ടെടുക്കുക എന്ന ദുഷ്‌കരവും എന്നാല്‍ തികച്ചും മനുഷ്യസ്‌നേഹപരവുമായ ദൗത്യം നിറവേറ്റിയ ഈ ശാന്തിദൂതന്റെ നിറവുറ്റ സാന്നിദ്ധ്യമാണ് കഴിഞ്ഞ ദശകങ്ങളില്‍ കേരളീയര്‍ക്കനുഭവപ്പെട്ടിരുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതു തന്നെ ഒരു ജനവിഭാഗത്തിന് നേര്‍ക്കുയര്‍ത്തിയ വെല്ലുവിളിയായിരുന്നു. തകര്‍ന്നുവീഴുന്ന ആ പ്രാചീന പള്ളിമകുടങ്ങളില്‍ കയറി നിന്ന് ആഹ്ലാദപ്രകടനം നടത്തിയവര്‍ പ്രകോപനത്തിന്റെ തീപ്പൊരി വിതറുകയായിരുന്നു. ഇന്ത്യയുടെ തെക്കേയറ്റത്തെ, സമന്വയത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യമുള്ള കൊച്ചു കേരളത്തില്‍ ആ തീപ്പൊരികള്‍ പടര്‍ന്നു കത്താവുന്ന പന്തങ്ങളൊരിക്കലും കത്താതെ പോയതിന്റെ പിന്നില്‍ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന വലിയ മനുഷ്യന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമായി. ഇത് കേരളത്തിന്റെ ചരിത്രത്തില്‍ എന്നെന്നും തിളക്കത്തോടെ അടയാളപ്പെട്ടുകിടക്കും. സത്യസന്ധരായ കച്ചവടക്കാരെന്ന നിലക്കാണ് അറബികള്‍ കേരളത്തിലെത്തിയത്. അവര്‍ കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍, ഇവിടത്തെ കച്ചവട മര്യാദകള്‍ പാലിച്ചുകൊണ്ടാണ് സമാഹരിച്ചതും കടലിന്നക്കരെ കൊണ്ടുപോയതും. അവരില്‍പ്പലരും കേരളത്തെ സ്വന്തം നാടായിക്കരുതി. അവര്‍ ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ ജനസംഖ്യയില്‍ ഗണനീയ സ്ഥാനം നേടി. അവരുടെ വേദവിധിയനുസരിച്ചുള്ള ആരാധനാലയങ്ങളും ഇവിടെയുണ്ടായി- കേരളത്തില്‍ അവര്‍ ഒരിക്കലും സാമ്രാജ്യത്വ ശക്തികളായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള കേരളീയ ജനസമൂഹവുമായി, സ്വന്തം വ്യക്തിത്വം  പുലര്‍ത്തിക്കൊണ്ടുതന്നെ,  ഇഴുകിച്ചേര്‍ന്ന് ജീവിക്കാനാണവരാഗ്രഹിച്ചത്. ഇതൊക്കെ നമ്മുടെ ചരിത്രത്തിന്റെ അംശമായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കൂടുതല്‍ വിസ്തരിക്കുന്നില്ല. ചരിത്ര സത്യങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ സ്വസമുദായത്തിന് ആരോഗ്യപൂര്‍ണ്ണമായ ദിശാബോധം നല്‍കിയ വലിയ മനുഷ്യരിലൊരാളായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സാദരം സ്മരിക്കപ്പെടും. ഇവിടെ യഥാര്‍ത്ഥ മനുഷ്യരുള്ളിടത്തോളം. ഉദിച്ച പിറ നേരിട്ട് കാണാത്തവരെയും നിലാവെളിച്ചം വാതില്‍പ്പഴുതിലൂടെ വന്ന് തന്റെ സാന്നിദ്ധ്യമറിയിക്കുംപോലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇവിടെ ജീവിച്ചിരുന്ന ഏതൊരാള്‍ക്കും അറിയാതിരിക്കുക വയ്യ! നേരിട്ട് കണ്ടിട്ടും അറിയാതിരിക്കുന്നതിനേക്കാള്‍ ഭേദമല്ലേ, കാണാതിരുന്നിട്ടും അറിഞ്ഞാദരിക്കാന്‍ കഴിയുന്നത്. അതുകൊണ്ട്, സന്തോഷത്തോടെ ഞാന്‍ പറയട്ടെ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അദൃശ്യസാന്നിദ്ധ്യം ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിന്ന് ആത്യന്തികമായി തെളിഞ്ഞു വരുന്നത് സ്‌നേഹം എന്ന സഞ്ജീവനൗഷധമാണ�

 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by