Guest Book Credits Panel Members
 
 
Articles
നന്മയും സമാധാനവും ജീവിതലക്ഷ്യമാക്കുക
By Shihab Thangal
 ദൈവപ്രകീര്‍ത്തനത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും ആഘോഷമാണ് ഈദുല്‍ഫിത്തര്‍. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണത്. ആരും പട്ടിണികിടക്കരുതെന്ന ചിന്തയില്‍ പരസ്പരം ഊട്ടാനും ആശ്വാസം പകരാനും വിശ്വാസികള്‍ മുന്‍കൈ എടുക്കുന്ന സന്ദര്‍ഭം. നന്മതിന്മകളുടെ വേര്‍തിരിവായി റമസാന്‍ വ്രതം മനുഷ്യനു അനുഗ്രഹമായി നല്‍കിയ പ്രപഞ്ചനാഥനോടുള്ള നന്ദിപ്രകടനംകൂടിയാണ് ചെറിയ പെരുന്നാള്‍.

മാനവ ലോകത്തിനാകെയും മാര്‍ഗം കാണിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസത്തിന്റെ ആത്മനിര്‍വൃതയിലായിരുന്നു ലോക മുസ്ലിം സമൂഹം. എല്ലാം അല്ലാഹുവിനുള്ളതാണ് എന്ന പരമമായ ചിന്തയാണ് റമസാനും മറ്റു ആരാധനകളും വിശ്വാസിയിലുളവാക്കുന്നത്. വ്യക്തിശുദ്ധിയാര്‍ജ്ജിച്ച്, സ്വാര്‍ത്ഥചിന്തകള്‍ വെടിഞ്ഞ്, ലാളിത്യം കൈവരിച്ച് വിനയാന്വിതരായി ജീവിക്കാനുള്ള പരിശീലനം റമസാന്‍ പകര്‍ന്നുനല്‍കി.
 
മുപ്പതുദിവസത്തെ വ്രതാനുഷ്ഠാനം നല്‍കിയ സൂക്ഷ്മത ജീവിതമുടനീളം പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുക്കേണ്ടതും ഈ സുദിനത്തിലാണ്. ഉപഭോഗതൃഷ്ണ നിറഞ്ഞ ഒരു സാമൂഹിക ജീവിതത്തെയാണ് വിശ്വാസിക്ക് അഭിമുഖീകരിക്കാനുള്ളത്. ധൂര്‍ത്തും ആഡംബരങ്ങളും മാറിയ ജീവിതസംസ്കാരവും കുടുംബ, സമൂഹ വ്യവസ്ഥകളെ തകിടം മറിക്കുകയാണ്. ലഹരിയും കുറ്റുകൃത്യങ്ങളും പെരുകിവരുന്നു. സമൂഹത്തെ ജീര്‍ണ്ണതയില്‍നിന്നു മോചിപ്പിക്കാനുള്ള ഏക ഉപാധി മതനിഷ്ഠയാണ്. അല്ലാഹുവിലുള്ള അചലഞ്ചലമായ വിശ്വാസംകൊണ്ട് എല്ലാ തിന്മകളെയും പ്രതിരോധിച്ച് സന്മാര്‍ഗം കൈവരിക്കാനാകും.
 
ഇസ്ലാമികമൂല്യങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാനും അതുവഴി സമൂഹത്തിനു മാതൃകയാക്കാനുമുള്ള പരിശീലനമാണ് റമസാന്‍ വ്രതം പകര്‍ന്നു നല്‍കിയത്. മാനവരാശിക്കുള്ള ശാശ്വത വിമോചനമാര്‍ഗമായി ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ വിശ്വാസികള്‍ക്കു കഴിയണമെങ്കില്‍ സ്വജീവിതം കുറ്റമറ്റതാകണം. അധികാരത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും അധീശത്വം സ്ഥാപിക്കാനുള്ള മല്‍സരം ലോകമെങ്ങും ചോരപ്പുഴകളൊഴുക്കുകയാണ്.
 
ഫലസ്തീന്‍ മുതല്‍ കേരളഗ്രാമങ്ങള്‍ വരെ ഹിംസയുടെ രാഷ്ട്രീയ ഭീകരരൂപം പൂണ്ടതിന്റെ ചിത്രമാണ് നമുക്ക്മുന്നില്‍ തെളിയുന്നത്. ഉപഭോഗ സംസ്കാരത്തിന്റെ അതിപ്രസരവും മനുഷ്യത്വത്തെ പരിഗണിക്കാത്ത പുതിയ ലോകത്തെയാണ് സൃഷ്ടിക്കുന്നത്. ഇതിനിടയില്‍ മനുഷ്യനും മനുഷ്യാവകാശങ്ങളും തെല്ലും പരിഗണിക്കപ്പെടാതെ പോകുന്നു. 
ഈ ആപത്സന്ധിയില്‍ ഗൌരവപൂര്‍വ്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ബാധ്യത മുസ്ലിം സമൂഹത്തിനുണ്ട്. മാനവകുലത്തിനായി നിയുക്തരായ ഉത്തമസമുദായം എന്ന വിശേഷണം മുസ്ലിമിന്റെ സാമൂഹിക ഉത്തരവാദിത്തത്തെയാണ് സുചിപ്പിക്കുന്നത്. നന്മ പ്രചരിപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്നതിലൂടെ വിശുദ്ധ ഖുര്‍ആനിന്റെ താക്കീതുകള്‍ക്കൊത്തുയരാന്‍ കഴിയണം. ഈദുല്‍ഫിത്വര്‍ അതിനുള്ള പ്രേരണയാണ്. 
 
ഇസ്ലാമിനു ഭീകരമുഖം കല്‍പിക്കുന്ന പുതിയ രാഷ്ട്രീയം ലോകവ്യാപകമായി ശക്തിപ്പെട്ടുവരികയാണ്. ഇസ്ലാം ഒരു വിമോചനമാര്‍ഗം എന്നതിനുപകരം 'ഇസ്ലാം ഭീതി' വളര്‍ത്തുകയാണ് ചില ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളും മീഡിയകളും. ശാന്തിയുടെയും സമാധാനത്തിന്റെയും മതമായതുകൊണ്ടാണ് ലോകം ഇസ്ലാമിനെ ആശേനുഷിച്ചത്. സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റെയും മതമായ ഇസ്ലാം ഒരു തരത്തിലുള്ള തീവ്രഭീകര വര്‍ഗീയ ചിന്തകളെയും അനുവദിക്കുന്നില്ല. വിഭാഗീയതകള്‍ക്കിടമില്ലാത്ത മാനവ സാഹോദര്യവും സ്നേഹവുമാണ് ഇസ്ലാമിന്റെ വിളംബരം. 
 
ഇതിനുവിരുദ്ധമായി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇസ്ലാമിനു നിരക്കാത്തതാണ്. നിര്‍ഭയത്വത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണലാണ് ഇസ്ലാം. യഥാര്‍ത്ഥ വിശ്വാസപാതയില്‍ നിന്നും ഒറ്റപ്പെട്ടുപോയവരെ ഉപകരണമാക്കിയെടുത്തും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമകഥകള്‍ മെനഞ്ഞും ഇസ്ലാമിനെ മുഴുവന്‍ ഭീകരമാക്കി ചിത്രീകരിക്കുന്നത് അന്യായമാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അക്രമവാസനയില്‍നിന്നും ലോകത്തെ മാറ്റിയെടുത്ത മഹത്തായ സാംസ്കാരിക വിപ്ളവം നയിച്ച ആദര്‍ശപ്രസ്ഥാനമാണത്. സമൂഹത്തില്‍ ഒരു തെറ്റിദ്ധാരണക്കുമിടമില്ലാത്തവിധം സംശുദ്ധജീവിതം നയിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാവുക. ലോകം സന്തോഷപൂര്‍വ്വം ഈദുല്‍ഫിത്വര്‍ ആഘോഷിക്കുമ്പോഴും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും വിധേയരായും യുദ്ധക്കെടുതികളുടെ ദുരിതമനുഭവിച്ചും ദാരിദ്യ്രവും മാറാവ്യാധികളുമായി വേദനാപൂര്‍ണ്ണമായ ജീവിതം തള്ളിനീക്കുന്ന അനേകകോടി സഹോദരങ്ങളുണ്ട്. പ്രതിസന്ധികള്‍ മറികടന്ന് ജീവിതവിജയം കൈവരിക്കാന്‍ പ്രാര്‍ത്ഥിക്കുക. 
 
ഇതര ആഘോഷങ്ങള്‍പോലെ ബഹളമായ ദിനമല്ല, ആരാധനാ നിര്‍ഭരമായ ആഘോഷമാണ് ഇസ്ലാമിലെ രണ്ടു പെരുന്നാളുകളും. റമസാനിലെ ഒരു മാസത്തെ കഠിന പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത സല്‍ഗുണങ്ങളെല്ലാം ജീവിതമുടനീളം പാലിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ട പ്രതിജ്ഞാദിനമാണ് ഈദുല്‍ വിത്വര്‍. ദൈവികമാര്‍ഗ്ഗത്തില്‍ സര്‍വ്വം സഹിക്കാനും ത്യജിക്കാനുമുള്ള സന്നദ്ധതയാണ് വിശുദ്ധ റമസാനിലൂടെ സിദ്ധിച്ചത്. സമ്പത്തിനോടുള്ള ആര്‍ത്തി ഉപേക്ഷിച്ച് വിപുലമായ ദാനധര്‍മ്മങ്ങള്‍ ചെയ്തും ഭക്ഷണമുപേക്ഷിച്ച് വിശപ്പിന്റെ കാഠിന്യമറിഞ്ഞും സുഖഭോഗങ്ങള്‍ ത്യജിച്ച് ആരാധനയുടെ നിര്‍വൃതി തേടിയും ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ജീവിത പരിശുദ്ധി, കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സര്‍വ്വോപരി മനുഷ്യ സമ്പൂര്‍ണ്ണതയുടെയും പാതയിലൂടെ സഞ്ചരിക്കാന്‍ പ്രേരണ ചെലുത്തുന്നതാണ്. 
 
സമൂഹത്തിന്റെ സംസ്ക്കാരത്തെയും അഭിരുചികളെയും തകിടം മറിക്കുകയും പുനര്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഉപഭോഗ സംസ്ക്കാരം ജീവിതദുരന്തത്തിന്റെ അഗാധതയിലേക്കാണ് മനുഷ്യനെ നായിക്കുന്നത്. പരസ്പര വിശ്വാസംപോലും നഷ്ടപ്പെട്ട, സ്വാര്‍ത്ഥരും സങ്കുചിതരുമായി ഒരു വര്‍ഗ്ഗത്തിന്റെ രുപീകരണമാണ് പുതിയ കാലത്തിന്റെ സംഭാവന. ദൈവികചിന്ത പാടേ ഉപേക്ഷിച്ച്, താല്‍ക്കാലികസുഖങ്ങള്‍ക്ക് പിറകെപായുന്ന സമൂഹം ഏറ്റുവാങ്ങേണ്ടിവരുന്ന അനിവാര്യദുരന്തങ്ങളുടെ മഹാമാരികള്‍ നാം കാണുന്നു. 
 
അല്ലാഹുവിലുള്ള യഥാര്‍ത്ഥ വിശ്വാസവും ഭയഭക്തിയും ദൃഢതരമായ ഒരു മനസ്സിലും ഹിംസയുടെയും അതിക്രമത്തിന്റെയും അസന്മാര്‍ഗ്ഗികതയുടെയും കുടില ചിന്തകളണുരില്ല. തൌഹീദിന്റെ നിറവെളിച്ചമാണ് വിശുദ്ധ റമസാന്‍ നമ്മില്‍ പകര്‍ന്നത്. ഈ വ്രതശുദ്ധി ജീവിതമുടനീളം പാലിക്കാന്‍ യത്നിക്കുക. സമൂഹത്തിലെ വേദനിക്കുന്നവന്റെ പക്ഷത്ത് നില്‍ക്കുക. അനാഥകള്‍ക്കും അഗതികള്‍ക്കും ആശ്രയം നല്‍കുക. 
 
ദാരിദ്യ്രവും നിരക്ഷരതയും അകറ്റാനുള്ള പരിശ്രമങ്ങള്‍ നിര്‍വ്വഹിക്കുക. ശത്രുതയുടെയും വിദ്വേഷത്തിന്റെയും മനസ്സുകളില്‍ സ്നേഹം നിറക്കുക. ഈ പുണ്യദിനം ആത്മപരിശോധനക്കും നന്മനിറഞ്ഞ ഭാവിയിലേക്കുമുള്ള ചുവടുവെയ്പ്പിനുള്ള പ്രചോദനമാകട്ടെ. അല്ലാഹുവിനെ വാഴ്ത്തുക, നമുക്ക് ജീവിതവും നന്മയുടെ വഴിയും രൂപപ്പെടുത്തിയ സര്‍വ്വശക്തനെക്കുറിച്ചുള്ള മനംനിറഞ്ഞ സ്മരണയുമായി മുന്നോട്ട്പോകുക. 
(2005)
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by