Guest Book Credits Panel Members
 
 
Articles
പുതിയ നൂറ്റാണ്ടിലെ മതന്യൂനപക്ഷങ്ങള്‍
By Shihab Thangal
രാഷ്ട്ര സ്വാതന്ത്യ്രത്തിനുവേണ്ടി ഏറ്റവും വലിയ സംഭാവനയര്‍പ്പിച്ചവരാണ് ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങള്‍. ജന്മനാടിനുവേണ്ടിയുള്ള പോരാട്ടം വിശ്വാസത്തിന്റെ ഭാഗമായിക്കണ്ട സമൂഹം ഈ മാര്‍ഗ്ഗത്തില്‍ പോരാട്ടം വിശ്വാസത്തിന്റെ ഭാഗമായിക്കണ്ട സമൂഹം ഈ മാര്‍ഗ്ഗത്തില്‍ ജവാര്‍പ്പണത്തിന്  സന്നദ്ധമായാണിറങ്ങിയത്. ഒരു സമുദായം എന്ന നിലയ്ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒറ്റക്കെട്ടായി കലാപം ചെയ്തവരാണ് മുസ്ലിംകള്‍. ജന്മഭൂമിയുടെ സ്വാതന്ത്യ്രം പൊരുതി വാങ്ങിയവര്‍ക്ക് ഇന്ത്യ സ്വന്തം രക്തത്തിലലിഞ്ഞ വികാരമാണ്. പക്ഷേ, ഇതംഗീകരിച്ചു കൊടുക്കാന്‍  സന്മനസ്സില്ലാത്ത ഒരു വിഭാഗത്തിന്റെ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതികളായി രൂപപ്പെട്ടിരിക്കുന്നു എന്നതാണ് ഖേദകരം. 

ചരിത്രത്തിലെ പരിണാമസന്ധികളില്‍ നിന്ന് ഏതെങ്കിലും ഒരു വരിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് അതില്‍നിന്ന് തെറ്റായ ചരിത്രങ്ങള്‍ നെയ്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന രാഷ്ട്രീയം വ്യാപകമാകുന്നു. ഇതിനെ ചെറുക്കാനും ഇതിലടങ്ങിയ വിപത്ത് ചൂണ്ടിക്കാട്ടാനും മതേതരത്വവും പുരോഗമനവും അവകാശപ്പെടുന്ന കക്ഷികള്‍ പോലും തയ്യാറാകുന്നില്ല. ന്യൂനപക്ഷങ്ങളുന്നയിക്കുന്ന ആവശ്യങ്ങളുടെ ന്യായന്യായങ്ങള്‍ പരിശോധിക്കുക പോലും ചെയ്യാതെ അവയത്രയും രാഷ്ട്രവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും നീതിക്കായി സമരത്തിനിറങ്ങിയവര്‍ക്കെതിരെ, സമരം നടത്താന്‍വേണ്ടി ഒരുതരം ദേശീയ കാര്‍ഡിറക്കുകയും ചെയ്യുന്നു. ഭരണഘടന വാഗ്ദത്തം ചെയ്തതു തരുമോ എന്ന് ചോദിക്കുക മാത്രമാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യുന്നത്. ഭരണഘടനാപരമായ അവകാശങ്ങളും അതിന്റെ അനുബന്ധങ്ങളും മാത്രമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്നോളം ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റുള്ളവരുടേതില്‍നിന്ന് ഒരോഹരിക്ക് വേണ്ടിയല്ല, അര്‍ഹമായത് കിട്ടാന്‍വേണ്ടിയാണ് മുറവിളി. 
ന്യൂനപക്ഷ-പിന്നാക്ക സമുദായങ്ങളുടെ പുരോഗതിയാണല്ലോ രാഷ്ട്രത്തിന്റെ പുരോഗതിയും ജനാധിപത്യത്തിന്റെ പൂര്‍ണ്ണതയും. ഈ കാഴ്ചപ്പാടിലും സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ന്യൂനപക്ഷ--പിന്നാക്ക വിഭാഗങ്ങളുടെ പരിശ്രമങ്ങള്‍ ന്യായമാകുന്നു. 
 
ഇന്ത്യയില്‍ അവഗണിക്കപ്പെടുന്ന ഏറ്റവും വലിയ വിഭാഗവും ന്യൂനപക്ഷങ്ങളില്‍ അംഗസംഖ്യ കൊണ്ട് ഒന്നാംസ്ഥാനത്തുള്ള മുസ്ലിം സമുദായമാണ്. മുസ്ലിം പ്രശ്നങ്ങളോട് ദേശീയതലത്തില്‍ ഒരു നിസ്സംഗമനോഭാവമാണ് മിക്ക ഭരണവര്‍ഗ്ഗവും ബുദ്ധിജീവികള്‍പോലും പുലര്‍ത്തിപ്പോന്നത്. രാജ്യത്തിന്റെ പൊതുപ്രശ്നങ്ങളല്ലാതെ മുസ്ലിംകള്‍ക്ക് പ്രത്യേകമായ പ്രശ്നങ്ങളില്ല എന്നൊരു നിലപാട് ഇവര്‍ സ്വീകരികകുന്നു.  കാലങ്ങളായി ഒഴിയാബാധയായി പിന്തുടര്‍ന്ന പിന്നാക്കാവസ്ഥയും നീതി നിഷേധിക്കപ്പെടുന്ന ദുരവസ്ഥയും സാമൂഹികവും സാംസ്കാരികവുമായ കൈയറ്റേങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന ഒരു ദുരന്തചിത്രമാണ് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റേത്. ഈ ചിത്രം മറച്ചുപിടിക്കാന്‍ മറ്റു പ്രചാരണങ്ങളിലേര്‍പ്പെടുകയെന്ന ബോധപൂര്‍വ്വമായ തന്ത്രം ഫാസിസ്റ്റ് കേന്ദ്രങ്ങള്‍ നടപ്പാക്കുമ്പോള്‍ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അതിജീവിക്കുന്നതിനൊപ്പം വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കുകയും ചെയ്യേണ്ട ചുമതല കൂടി ന്യൂനപക്ഷങ്ങള്‍ക്കുണ്ടാകുന്നു.
 
വിദ്യാഭ്യാസ-- തൊഴില്‍ രംഗത്തെ പിന്നാക്കാവസ്ഥ ന്യൂനപക്ഷത്തിന്റെ മുഖ്യപ്രശ്നമാണ്. പോലീസടക്കം ഉദ്യോഗസ്ഥ മണ്ഡലത്തിലാകെ മതിയായ പ്രാതിനിധ്യമില്ല. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നിമിത്തം ഉന്നത മേഖലകളില്‍ കയറിപ്പറ്റാന്‍ യോഗ്യരായവരുടെ എണ്ണവും കുറയുന്നു. പൊതുവേ വിദ്യാഭ്യാസത്തോട് വൈമുഖ്യമുള്ള അവസ്ഥ ഇനിയും മുസ്ലിം ന്യൂനപക്ഷങ്ങളില്‍ നിന്ന് പലേടത്തും വിട്ടുമാറിയിട്ടില്ല. ഉള്ള അവസരങ്ങളുപയോഗപ്പെടുത്താന്‍ തക്ക ബോധവല്‍ക്കരണവും ഈ ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ നടക്കുന്നില്ല. ഇതിനൊപ്പം അവസരങ്ങള്‍ നിഷേധിക്കപ്പെടുക കൂടി ചെയ്യുമ്പോള്‍ പിന്നാക്കാവസ്ഥ രൂക്ഷമാകുന്നു. ഇന്ത്യയില്‍ പ്രാദേശികമായി ചിലയിടങ്ങളില്‍ മുസ്ലിംകള്‍ സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവിടെയും ആശാവഹമല്ല സ്ഥിതി. ഭാവി ആസൂത്രണം ചെയ്യുന്നതിലെ വൈകല്യങ്ങള്‍ പലപ്പോഴും സാമ്പത്തികപുരോഗതി കൈവിച്ചുവെന്ന് ധരിച്ചവരെപ്പോലും തകര്‍ച്ചയിലെത്തിക്കുന്നു.
 
അര്‍ത്ഥരഹിതമായ ആരോപണങ്ങള്‍ 
വര്‍ഗീയതയുടെ അതിപ്രസരമാണ് ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്ന മറ്റൊന്ന്. പോലീസും പട്ടാളവും ഭരണതലവും ബ്യൂറോക്രസി മൊത്തവും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന ആക്ഷേപം കാലങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രവാദമാണ് ഫാസിസ്റ്റുകളുയര്‍ത്തുന്നത്. ഈ മുദ്രാവാക്യത്തിന് കൂടുതല്‍ വേരോട്ടമുണ്ടാകുംവിധമുള്ള സമീപനം ചില മതേതവര കക്ഷികള്‍പോലും കൈക്കൊള്ളുന്നു. ദേശീയ ഭാഷ, ഭാരത്മാതാ, ഗംഗാജലം തുടങ്ങിയ  തലക്കെട്ടുകളുള്ള യാത്രകളും പ്രക്ഷോഭങ്ങളും ഈ വര്‍ഗീയവല്‍ക്കരണത്തിന്റെയും ഹിന്ദു രാഷ്ട്രവാദത്തിന്റെയും അനുബന്ധങ്ങളാണ്്. ഇന്ത്യയില്‍ മുസ്ലിംവിരുദ്ധരായി നിലകൊണ്ട ചിലരാല്‍ എഴുതപ്പെട്ട കള്ളചരിത്രങ്ങളുപയോഗിച്ച് മുസ്ലം ന്യൂനപക്ഷത്തെ ശത്രുക്കളെന്ന് മുദ്രയടിക്കുന്നു. രാജ്യരഹസ്യം ചോര്‍ത്തിയതിനോ രാഷ്ട്രനായകന്മാരെ മുദ്രയടിക്കുന്നതിനോ ഒന്നും ഇന്നേവരെ ഒരൊറ്റ മുസ്ലിമും കുറ്റവാളികളായി പിടിക്കപ്പെട്ടിട്ടില്ലെങ്കിലും മുസ്ലിംകളുടെ ദേശീയബോധവും ദേശക്കൂറും സംബന്ധിച്ച് ഭൂരിപക്ഷസമുദായത്തില്‍ സംശയം വിതയ്ക്കുകയും ക്രമേണ ന്യൂനപക്ഷവിരുദ്ധ മനോഭാവത്തിന് ഭൂരിപക്ഷമുണ്ടാക്കുകയും അങ്ങനെ അധികാരം കൈെപ്പിടയിലൊതുക്കുകയും ചെയ്യുകയാണ് ഫാസിസ്റ്റ് ലക്ഷ്യം.
 
ചരിത്രത്തിലെ അനിഷ്ടകരമായ ഗതകാല സംഭവങ്ങള്‍ വിസ്മരിച്ച് ഒന്നായിത്തീരുവാനും യോജിക്കാനും സമൂഹം വെമ്പല്‍ കൊള്ളുമ്പോള്‍ ഇവിടെ മനുഷ്യരെ തമ്മിലകറ്റുന്ന ഒരു രാഷ്ട്രീയം വളരുന്നു. ഇന്ത്യാ-പാക് വിഭജനകാലത്ത് ദേശീയ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കിയ പ്രമുഖരെല്ലാം മണ്‍മറഞ്ഞുപോയി. ദശകങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പഴയ വിഭജനകാര്യം പറഞ്ഞ് പുതിയ വിഭജനം സൃഷ്ടിക്കാന്‍ ഒരുമ്പൊടുന്നത് എത്രമാത്രം അര്‍ത്ഥരഹിതമാണ്! 
 
വേട്ടയാടപ്പെടുന്ന സമൂഹം 
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങള്‍ പറയുമ്പോള്‍ മറ്റേതെങ്കിലും രാജ്യത്തെ ന്യൂനപക്ഷപ്രശ്നങ്ങള്‍ പകരം ചര്‍ച്ചക്കെടുത്തിടുന്ന ഒരു സമ്പ്രദായമുണ്ട്. ഇതിനര്‍ത്ഥം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം ജാമ്യത്തടവുകാരാണെന്നാണോ? കൊടുമ്പിരി കൊള്ളുന്ന കലാപങ്ങളെ പോലും ലാഘവപൂര്‍വ്വം കാണാന്‍ അധികാരികളെ പ്രേരിപ്പിക്കുനനതും ഇത്തരം നിസ്സാരവല്‍ക്കരണമാണ്. ശമിക്കാത്ത കലാപങ്ങളുടെ പരമ്പരയില്‍ ഒരു സമൂഹം ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം ജനാധിപത്യവും മതേതരത്വവും മുഖ്യസ്തംഭങ്ങളായി  സ്വീകരിച്ച ഒരു രാജ്യത്തിന്റെ മുഖത്ത് ചോരപ്പാടുകള്‍ വീഴുത്തുകയാണ്. 
 
ലോകത്തിന് മുന്നില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ചിത്രം ചോരപുരണ്ട ദിനങ്ങളുടേതാണ്. കൊന്നും തിന്നും വാണിരുന്ന  പ്രാകൃതസംസ്കൃതി ആധുനിക സമൂഹത്തിനുമേല്‍ കൂടുതല്‍ ശക്തിയും ക്രൌര്യവുമായി ആധിപത്യമുറപ്പിക്കുകയാണെന്ന്  സംശയിക്കേണ്ട സംഭവഗതികളാണ് ചുറ്റും. കരിമരുന്നും മനുഷ്യരക്തവും മിശ്രിതമായ ഗന്ധം മുറ്റിനില്‍ക്കുന്ന അസമില്‍ നിന്നുള്ള വാര്‍ത്തകള്‍ ഹൃദയഭേദമാണ്. വംശീയകലാപത്തിന്റെ കൊടിയേന്തിയ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്ന് ജീവന്‍ ബാക്കിയായ ന്യൂനപക്ഷങ്ങളെ പുനരധിവസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകളലിും യന്ത്രത്തോക്കുകള്‍ പിന്തുടര്‍ന്ന് മരണം വിതച്ചു. അധികാരികള്‍ ദുര്‍ബലരോ, വെറും കാഴ്ചക്കാരോ ആയിനില്‍ക്കുകയും ന്യൂനപക്ഷങ്ങള്‍ ഒരു സംഘശക്തിയുമില്ലാതെ അസംഘടിതരാവുകയും ചെയ്തിടത്തെല്ലാം ഈ സ്ഥിതി തുടര്‍ക്കഥയാണ്. ജീവനും സ്വത്തും ആയുഷ്ക്കാല സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന കലാപപരമ്പകള്‍ സൃഷ്ടിച്ച അരക്ഷിതബോധത്തിന്റെ ഭീതിദമായ നിലപ്പാടിലാണ് ന്യൂനപക്ഷങ്ങള്‍ കഴിയുന്നത്. കലാപങ്ങളില്‍ സുരക്ഷിതത്വത്തിന് നിയോഗിക്കപ്പെടുന്ന പോലീസ്സേന പോലും അക്രമികള്‍ക്കൊപ്പം ചേരുമ്പോള്‍ പീഡിത സമൂഹം രക്ഷയുടെ തീരം കാണാതെ നിത്യനിരാശയിലാഴ്ന്നുപേകുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ന്യൂനപക്ഷങ്ങളില്‍ മതേതര രാഷ്ട്രത്തിലെ ജനങ്ങള്‍ എന്ന അഭിമാനബോധത്തിനും പ്രതീക്ഷക്കും മങ്ങലേല്‍പ്പിച്ചു. മതേതരത്വം തകരുന്നത് ന്യൂനപക്ഷങ്ങളെയാണ് മുഖ്യമായും ബാധിക്കുകയെന്നത് നിസ്തര്‍ക്കമാണ്.
 
സ്വത്വം തകര്‍ക്കുന്ന ചെയ്തികള്‍ 
നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹത്തായ പൈതൃകവും മതേതരവ്യവസ്ഥയും നാമാവശേഷമായാല്‍ ഫാസിസ്റ്റ് കര്‍മ്മശാസ്ത്രത്തെ അഖണ്ഡഭാരത സംസ്കാരമായി അടിച്ചേല്‍പ്പിക്കാനും ഉത്തരേന്ത്യന്‍ സവര്‍ണ്ണ മേധാവിത്തത്തിന് കീഴില്‍ രാജ്യത്തിന്റെ നിയന്ത്രണം അകപ്പെടുത്താനും കഴിയും. ഭരണഘടനയുടെയും രാഷ്ട്രപിതാവിനെയുമെല്ലാം തള്ളിപ്പറയാനും ജുഡീഷ്യറിയെപ്പോലും ധിക്കരിനും ഒരു വിഭാഗം ഇവിടെ തയ്യാറാകുന്നത് ഈ പുത്തന്‍ ആധിപത്യത്തിനുള്ള മുന്നൊരുക്കങ്ങളാണ്. ന്യൂനപക്ഷങ്ങളുടെ സംസ്കാരിക സ്തംഭങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുന്നതും സമാന്തരചരിത്രം രചിക്കുന്നതും സാമൂഹ്യ പിന്നാക്കാവസ്ഥ രൂക്ഷമാകാന്‍ ബ്യൂറോക്രസിയിലും അധികാരത്തിലും ന്യൂനപക്ഷങ്ങളുടെ പ്രവേശനം തടയപ്പെടുംവിധം രാഷ്ട്രീയ പ്രചാരണങ്ങള്‍ നിര്‍വ്വഹിക്കുന്നതും അവരുടെ സമ്പദ്പുരോഗതിയുടെ വഴികള്‍ തടയുന്നതും തകര്‍ക്കുന്നതും കായികമായിത്തന്നെ നേരിടുന്നതുമെല്ലാം ന്യൂനപക്ഷങ്ങളുടെ സ്വത്വം തന്നെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഫാസിസ്റ്റുകള്‍ നടപ്പാക്കുന്ന പദ്ധതികളാണ്. നിലവിലുള്ള ന്യൂനപക്ഷ പ്രസ്ഥാനങ്ങളെപ്പോലും തകര്‍ക്കുംവിധമുള്ള ഗൂഢപദ്ധികള്‍ ഈ ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പ്രതിരോധത്തിനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം ജനാധിപത്യരാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ സ്വാധീനം നേടുകയാണ്. 
 
അധികാരത്തില്‍ നിര്‍ണ്ണായപങ്ക് വഹിക്കാനും അധികാരം നിയന്ത്രിക്കാനുമുള്ള ശക്തിയായിത്തീരുക എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഈ വിശാലലക്ഷ്യത്തിന് അനുഗണമായ എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഈ വിശാലലക്ഷ്യത്തിന് അനുഗുണമായ ജനാധിപത്യചേരികള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇത് കാലേക്കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞവരാണ് പൂര്‍വ്വകാല മുസ്ലിംലീഗ് നേതാക്കള്‍. മുസ്ലിംകള്‍ അധാരത്തില്‍ നിന്നും രാഷ്ട്രിയത്തില്‍നിന്നും അകന്നുനിന്ന് പ്രവര്‍ത്തിക്കലാണ് സമുദായത്തിന് അഭികാമ്യമെന്ന് മുസ്ലിം ന്യൂനപക്ഷത്തിലെ ഒരുവിഭാഗം പ്രചരിപ്പിച്ചപ്പോള്‍ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളിലൂടെ നിയമനിര്‍മ്മാണ സഭകളില്‍ പങ്കാളിത്തം നേടുകയും ന്യായമായ സമുദായ താല്‍പര്യ സംരക്ഷണത്തിന് അധികാരം പ്രയോജനപ്പെടുത്തുകയും വേണമെന്ന് മുസ്ലിംലീഗ് വിശ്വസിക്കുകയും അതനുസരിച്ച് പരിപാടികളാവിഷ്ക്കരിക്കുകയും ചെയ്തുവരുന്നു.
 
ഉത്തരം കിട്ടാത്ത ചോദ്യം 
ന്യൂനപക്ഷങ്ങള്‍ വേറിട്ട് സംഘടിപ്പിക്കുന്നതിന് പകരം മതേതര പാര്‍ട്ടികളില്‍ ലയിക്കുകയാണ് വേണ്ടത് എന്ന ഉപദേശം പലരും നല്‍കാറുള്ളപ്പോഴും മതേതരകക്ഷികളില്‍ മുസ്ലിം താല്‍പര്യം എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാകുകയാണ് പതിവ്. ശരീഅത്ത്, സംവരണം, ബാബ്രി മസ്ജിദ്, മുസ്ലിം സര്‍വകലാശാല ബില്ലുകള്‍, ഏക സിവില്‍കോഡ്, വര്‍ഗീയ കലാപങ്ങള്‍ എന്നിവയിലെല്ലാം ഏതെല്ലാം സെക്കുലര്‍ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്ത് നീതിയുടെ പക്ഷത്തുനിന്ന് എന്ന് നോക്കിയാല്‍ തന്നെ ഇതിന്റെ അര്‍ത്ഥശൂന്യത വ്യക്തമാകും. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടു  എന്ന കാരണം കൊണ്ടുമാത്രം ആക്രമിക്കപ്പെടുകയും നീതി നിഷേധിക്കുകപ്പെടുകയും ചെയ്യുമ്പോള്‍ ആ സമുദായം ജനാധിപത്യ മാര്‍ഗ്ഗത്തില്‍ ഒറ്റക്ക് സംഘടിക്കുകയല്ലാതെ തരമില്ല. മതേതരപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍പോലും ന്യൂനപക്ഷക്കാരായതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. 
 
മുസ്ലിം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്മതി ബോധ്യപ്പെടുത്തുക എന്ന ശ്രമകരമായ യജ്ഞമാണ് മുസ്ലിംലീഗ് നേതാക്കള്‍ നടത്തുന്നത്. ഈ ന്യൂനപക്ഷസംഘടനയെ ഇരുകൈയുമായി സ്വീകരിക്കാന്‍ മുന്നോട്ടുവന്ന കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ശക്തരാവുകയും സുരക്ഷിതരാവുകയും അവ വിതയ്ക്കാനുള്ള ശ്രമങ്ങളും ഇവിടെ വിഫലമായി. മതന്യൂനപക്ഷങ്ങള്‍ സംഘടിപ്പിക്കുന്നത് കൊണ്ട് വര്‍ഗീയത വളരില്ല എന്നതിനുദാഹരണവുമായി കേരളം. മുസ്ലിം എന്ന പേരും വിശ്വാസചാര്യങ്ങളും ഇസ്ലാമികമായ ചുററുപാടുകളും ഭയലേശമന്യേ നിലനിര്‍ത്താനും അതനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും പറ്റിയ സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോഴാണ് വ്യക്തിത്വം നിലനിര്‍ത്താനായി എന്ന് ആശ്വസിക്കാനാവുക. വ്യക്തിത്വം ഉപേക്ഷിച്ച് പൊതുധാരയില്‍ ചേരുക മുസ്ലിംകളെ സംബന്ധിച്ച് അസാധ്യമാണ്. അത്തരമൊരു ദേശീയധാര ഇന്ത്യയുടെ രാഷ്ട്രനായകന്മാരും സങ്കല്‍പിച്ചിട്ടില്ല. വേദങ്ങളും ഉപനിഷത്തുകളും തപദര്‍ശനങ്ങളും തണല്‍പരത്തുന്ന അന്തരീക്ഷത്തില്‍ ഇസ്ലാമിക സംസ്കാരത്തിന്റെ സുഗന്ധവാഹിയായ കുളിര്‍തെന്നലും കൂടിച്ചേര്‍ന്നലിഞ്ഞ് സമ്പന്നമായ ഒരു സംസ്കൃതിയാണ് ഇന്ത്യയുടേത്. ഈ സ്നേഹം സൌഹൃദാന്തരീക്ഷം നിലനിര്‍ത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. 
 
മുസ്ലിം ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത് 
കേരളത്തില്‍ ലഭ്യമായ നേട്ടങ്ങള്‍ ദേശീയതലത്തിലും കൈവരിക്കാന്‍ കഴിയണമെങ്കില്‍ ശിഥിലീകരണത്തിന്റെ മനോഭാവമുപക്ഷിേച്ച് ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുസ്ലിം ന്യൂനപക്ഷം തയ്യാറാകണം. ഇത്തരമൊരു ബോധം സമൂഹത്തിന്റെ അടിത്തട്ടിലുണ്ട്. അത് വളര്‍ത്തിയെടുക്കണം.  രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളായി ജനാധിപത്യാവകാശങ്ങള്‍ നേരിടാനുള്ള വിശാലമായ ചേരികള്‍ സൃഷ്ടിച്ചെടുക്കണം. ആഘാതങ്ങളില്‍ സ്തബ്ധരായും നിരാശരായും പിന്തിരിയാതെ മുന്നോട്ട് പോകാനുള്ള കരുത്ത് ആര്‍ജ്ജിക്കണം. രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ന്യൂനപക്ഷങ്ങള്‍ പൂര്‍ണ്ണമായി പങ്കാളികളായാല്‍ അത് സ്വയം ഗുണം ചെയ്യും. ഒറ്റക്കെട്ടായ മുന്നേറ്റം സാധ്യമല്ലെങ്കില്‍ പുതിയ നൂറ്റാണ്ട് ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്നതായിരിക്കും. 
 
ചന്ദ്രിക സ്വാതന്ത്യദിന വിശേഷപ്പതിപ്പ്.
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by