Guest Book Credits Panel Members
 
 
Articles
സമൂഹത്തിന്റെ ശാന്തി
By Shihab Thangal
മനുഷ്യകുലത്തിനുവേണ്ടി നിയുക്തമായ ഉത്തമസമുദായമാണ് നിങ്ങള്‍ എന്നു വിശുദ്ധ ഖുര്‍ആന്‍ സംബോധനം ചെയ്ത മുസ്ലിം സമൂഹം ആ മഹത്വവും ഉത്തവാദിത്തബോധവുമാര്‍ജ്ജിക്കാനുള്ള നിത്യപരിശീലനത്തിലേക്ക് പ്രവേശിക്കുകയാണ്. വിശുദ്ധ സമസാനിലൂടെ ലോക മുസ്ലിംസമൂഹം ഒന്നടങ്കം ഒരേ വിചാരധാരയിലൂടെ, ഭേദമില്ലാത്ത ആരാധനാരീതികളിലൂടെ, ഒരേ മന്ത്രങ്ങളുരുവിട്ട് പ്രാര്‍ത്ഥനാ നിരതമാകുകയാണ്. വിശ്വാസിയുടെ വാക്കിലും പ്രവൃത്തിയിലും ചിന്തയില്‍പോലും മാലിന്യം കലരാത്ത വിശുദ്ധിയുടെ രാപകലുകളാണിത്. പ്രപഞ്ച നാഥനില്‍ വിശ്വസിച്ചവരും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുന്നവരും ക്ഷമകൊണ്ടും സത്യംകൊണ്ടും പരസ്പരം ഉപദേശിക്കുന്നവരുമൊഴികെ മനുഷ്യര്‍ നഷ്ടത്തിലാണെന്ന് കാലം സാക്ഷിയാക്കി ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു. ഈ ഖുര്‍ആനിക സന്ദേശത്തിന്റെ തലത്തിലേക്ക് സമൂഹമനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ റമസാന്‍ പ്രചോനമാകുന്നു. 

ശരീരത്തിന്റെയും മനസ്സിന്റെയും ഇച്ഛകളെ നിയന്ത്രിക്കുന്നതിനുള്ള പരിശീലനമാണ് വ്രതം. വിശുപ്പും ദാഹവും ആസക്തികളും മനോവ്യപാരവും നിയന്ത്രിക്കുകയാണെങ്കില്‍ മനുഷ്യന്‍ സംസ്കൃതനായിത്തീരും. മനുഷ്യത്വത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന കാമവും ക്രോധവും മോഹവും സര്‍വകുഴപ്പങ്ങള്‍ക്കും നിമിത്തമാണ്. അധികാരത്തോടും സമ്പത്തിനോടുമുള്ള ആസക്തി അനേകം രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും തകര്‍ത്തതാണ്. ഈ ദുഷ്ടലക്ഷ്യം നേടാനുള്ള പോരാട്ടങ്ങളില്‍ ഏറ്റവുമധികം കുരുതികൊടുക്കപ്പെടുന്നത് നിരപരാധികളും. വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും  അന്തസംഘര്‍ഷങ്ങള്‍ ഇല്ലാതക്കാനും അതുവഴി ഒരു ക്ഷേമരാഷ്ട്രം സ്ഥാപിക്കാനും ഇച്ഛകളെ നിയന്ത്രിക്കാനാകാവുന്ന വ്രത പരിശീലനത്തിനു കഴിയും. മനുഷ്യാവകാശങ്ങളുടെയും ലോകനന്മയുടെയും പ്രപഞ്ചത്തിലെ സര്‍വ്വജ്ഞാനത്തിന്റെയും മഹാഗ്രന്ഥമായി, വിശ്വാസികള്‍ക്ക് സന്ദേഹലേശമന്യെ നേര്‍മാര്‍ഗ്ഗം കാണിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ അവതരണംകൊണ്ട് അനുഗൃഹിതമാണ് റംസാന്‍ന്‍. ആയിരം മാസങ്ങളെക്കാള്‍ പുണ്യമേറിയ ഒരു രാവിന്റെ ഉപഹാരമാണത്. 
 
സര്‍വകലാശത്തിനും സമസ്തജനതയ്ക്കും വേണ്ടി വിശുദ്ധ ഖുര്‍ആന്‍ നല്‍കിയതിന് വിശ്വാസി സമൂഹമൊന്നടങ്കം ലോകരക്ഷിതാവിനോട് ഒരുമാസം നീളുന്ന വ്രതനിഷ്ഠയിലൂടെ നന്ദി രേഖപ്പെടുത്തുകയാണ്. പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചും രാപകലില്ലാതെ ആരാധനാനിരതരായും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കുന്ന വിശ്വാസികളില്‍ വ്രതം സമത്വബോധം വളര്‍ത്തുന്നു. വിശപ്പിന്റെ രൂക്ഷത സ്വജീവിത്തിലൂടെ തൊട്ടറിയുമ്പോള്‍ ദരിദ്രനെക്കുറിച്ചുള്ള ചിന്ത വരാതിരിക്കില്ല. അഗതികള്‍ക്കും അനാഥകള്‍ക്കും ആശ്വാസമേകി ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിച്ചും ദൈവപ്രകീര്‍ത്തനങ്ങളാലും സമ്പന്നമാകുന്ന റമസാന്‍ ദിനങ്ങള്‍ ക്ഷമയെയും സഹനത്തെയും ഉദ്ദീപിപ്പിക്കുന്നു. 
 
ആഗോള മുസ്ലിം സമൂഹം വ്രതനിഷ്ഠമായ രാപകലുകളിലൂടെ കടന്നുപോകുമ്പോള്‍ വ്രതമനുഷ്ഠിക്കാനും ആരാധനകള്‍ നിര്‍വ്വഹിക്കാനുമുള്ള അവസരം പോലും നിഷേധിക്കപ്പെട്ട് മരണം കാത്തുകിടക്കുന്ന മുസ്ലിം ജനലക്ഷങ്ങള്‍ ലോകത്തിന്റെ വേദനയാണ്. ആരാധനാലയങ്ങള്‍ക്ക് മുകളില്‍പോലും ബോംബുകള്‍ ചെയ്തിറങ്ങുകയാണ് അഫ്ഗാനില്‍. അഭയാര്‍ത്ഥി ക്യാമ്പുകളിലും ഒഴിഞ്ഞുപോകാന്‍ പറ്റാത്തവിധം കുടുങ്ങിക്കിടക്കുന്ന യുദ്ധഭൂമികളിലും ഭക്ഷണംകിട്ടിയ നാള്‍ പോലും മറന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം മനുഷ്യര്‍ മരണത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഉസാമ ബിന്‍ലാദന്‍ എന്ന ഏകശത്രുവിനുവേണ്ടിയാണ് അമേരിക്കന്‍ സൈനികശക്തി അഫ്ഗാനിലെ നിരപരാധികളായ പട്ടിണിപ്പാവങ്ങളെ തീബോംബുകള്‍കൊണ്ട് കരിച്ചുകളയുന്നത്. മനുഷ്യത്വത്തിന്റെ തരിമ്പുപോലുമില്ലാത്ത കാട്ടുനീതിയാണ് അഫ്ഗാനിലരങ്ങേറുന്നത്. മാളത്തിനുള്ളില്‍ പ്രാണവുവേണ്ടി ഒളിച്ചിരിക്കുന്ന മനുഷ്യരെ ഇരയെ ആകര്‍ഷിക്കുംപോലെ പുറത്തുകൊണ്ടുവരാന്‍ ക്ളസ്റ്റര്‍ ബോംബിനും ഭക്ഷണപ്പൊതിക്കും ഒരേനിറം കൊടുക്കുകയാണ്. മനുഷ്യര്‍ ഇത്രയും ക്രൂരരായികൂടാ. ഭീകരത ഏതു ഭാഗത്തുനിന്നായാലും ലോകത്തെവിടെയും മനുഷ്യനും മാനുഷികമൂല്യങ്ങളും വില മതിക്കപ്പെടണം. 
 
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും മനുഷ്യക്കുരുതിയും ക്രൂരവും ന്യായീകരണമര്‍ഹിക്കാത്തതുമാണ്. ഇതിനു പ്രതികാരമായി പട്ടിണിപ്പാവങ്ങളെ കൊന്നൊടുക്കുന്നതും ദുര്‍ബല രാഷ്ട്രങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതും സംസ്കാരസമ്പന്നരായ ആധുനികസമൂഹത്തിന് ചേര്‍ന്നതല്ല. അമേരിക്കന്‍ ആക്രമണത്തിനു പിന്നിലെ യാഥാര്‍ത്ഥ പ്രതികളാരെന്ന് കണ്ടെത്തും മുമ്പേ പ്രതികളെ നിശ്ചയിച്ച് ശിക്ഷ വിധിച്ച രാഷ്ട്രഭീകരതയോട് ചേര്‍ന്നുനില്‍ക്കാന്‍ മീഡിയകളും തയ്യാറായി എന്നത് ഗൌരവമായ ചിന്ത അര്‍ഹിക്കുന്നു. ഏതെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ആസൂത്രണം ചെയ്യുന്ന ആക്രമണപദ്ധതികളെ 'ഇസ്ലാമിക ഭീകരത' എന്ന മുദ്രകുത്തി ലോകത്തിനു മാര്‍ഗ്ഗദര്‍ശനമായ ഒരു പ്രത്യയശാസ്ത്രത്തെത്തന്നെ അപകീര്‍ത്തിപ്പെടുകയാണ്. ലോകത്തിനുമേല്‍ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക അധീശത്വമായി നില്‍ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം 'ഭീകരത' എന്ന മുദ്രയിലൂടെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു.
 
വിയറ്റ്നാം യുദ്ധത്തില്‍ 33 ലക്ഷം തദ്ദേശീയരും 5800 അമേരിക്കന്‍ പട്ടാളക്കാരും രാഷ്ട്രത്തിന്റെ വിഭവമത്രയും ഉന്മൂലനം ചെയ്യപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ സൈനികത്തലവനായ റോബര്‍ട്ട് മക്നാമറ പറഞ്ഞു; "നമ്മുടെ നടപടി തെറ്റായിരുന്നു. വളരെ വലിയ തെറ്റ്. അവരുടെ സംസ്കാരത്തെയും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച് നാം അജ്ഞരായതാണ് കാരണം.'' വര്‍ഷങ്ങള്‍ക്കുശേഷം അഫ്ഗാന്‍ യുദ്ധത്തെക്കുറിച്ചും അതുപോലെ ഒരു ക്ഷമാപണത്തിന് അമേരിക്ക മുതിര്‍ന്നാലും ജീവന്‍ നഷ്ടപ്പെട്ടവരും മൃതപ്രായരുമായ ജനലക്ഷങ്ങള്‍ക്ക് എന്തുപകരം വെക്കാന്‍ കഴിയും? 
 
ഒരു ഭീകരതയെയും യുദ്ധംകൊണ്ട് പരാജയപ്പെടുത്താനാവില്ല. യുദ്ധം കൊല്ലുക നിരപരാധികളെ മാത്രമാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഒരിക്കലും ഭീകരനാകാന്‍ കഴിയില്ല. ഒരു മുസ്ലിമിന്റെ വാക്കും പ്രവൃത്തിയും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കികൂടാ. ലോകത്തിനു വെളിച്ചം പകരുകയാണ് ഇസ്ലാമിന്റെ മാര്‍ഗ്ഗം. നീതിയും സമാധാനവുമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. 'ആരുടെ ഉപദ്രവങ്ങളില്‍നിന്ന് തന്റെ അയല്‍വാസി സുരക്ഷിതനാകുന്നില്ലയോ അവന്‍ വിശ്വാസികയാവുകയില്ല' എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. സമൂഹത്തില്‍ ഇസ്ലാമിന്റെ സത്യസന്ധമായ മുഖം സ്വജീവിതമാതൃകയിലൂടെ കാണിച്ചുകൊടുക്കാനുള്ള വിശ്വാസിയുടെ പരിശീലനഘട്ടമാണ് റമസാന്‍. തന്റെ ഓരോ വാക്കും കര്‍മവും സമൂഹത്തിനു ശാന്തി പകരുന്നതു മാത്രമാകണമെന്ന് ദൃഢനിശ്ചയം ചെയ്യുക. 
 
മാതൃഭൂമി റമസാന്‍ സപ്ളിമെന്റ് 2001 
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by