Guest Book Credits Panel Members
 
 
Articles
മനസ്സ് തുറക്കണം, മാറ്റങ്ങള്‍ കാണണം
By Shihab Thangal
വിജ്ഞാന വിസ്ഫോടനത്തിന്റെ വര്‍ണപ്രഭയിലാണ് ലോകം. കമ്പ്യൂട്ടറിന്റെ അനന്തസാധ്യതകള്‍ മനുഷ്യനെ അറിവിന്റെ അപാരതീരത്തേക്ക് നയിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ഒരു പുതിയ ലോകക്രമത്തിലേക്ക് കൈപിടിക്കുകയാണ് മീഡിയകള്‍. ഇന്‍ഫോ യുദ്ധങ്ങളും ചാനല്‍ പോരുകളും ആകാത്ത്നിന്ന് വീടുകള്‍ക്കുള്ളിലേക്കും വ്യക്തിയുടെ മനസ്സിലേക്കും പടര്‍ന്ന് കയറുന്നു. വ്യക്തിയുടെ ജീവിത, വേഷം, ഭാഷ, സംസ്കാരം തുടങ്ങി അനുഭൂതികളെപ്പോലും നിയന്ത്രിക്കുന്നതും വഴികാട്ടുന്നതും മീഡിയകള്‍ ഒരു ദൌത്യംപോലെ ഏറ്റെടുത്തിരിക്കുകയാണ്. ആകാശത്തിന്റെയും കടലിന്റെയും പര്‍വ്വതങ്ങളുടെയും അതിരുകളില്ലാതെ, പ്രത്യശാസ്ത്ര വേര്‍തിരിവുകളില്ലാതെ ലോകം മുഴുവന്‍ ഒരൊറ്റ ഗ്രാമമായിത്തീരുകയാണ് വിജ്ഞാന വിസ്ഫോടനത്തിലൂടെ സംഭവിക്കുന്നത്. ഗ്ളോബല്‍ വില്ലേജ്  - ആഗോളഗ്രാമം - എന്ന ഈ കാഴ്ചപ്പാടിന്റെ മറുവശം ഭീകരമാണ്. ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു സംസ്കാരത്തെ വ്യക്തിയിലേക്ക് അടിച്ചേല്‍പ്പിക്കുകയും പ്രതിഷേധമൊന്നുമില്ലാതെ മനുഷ്യന്‍ ഇത്  ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു. അത്തമൊരു ലോകത്ത് വെല്ലുവിളിക്കപ്പെടുന്നത് മൂല്യങ്ങളാണ്. നഷ്ടപ്പെടുന്നത് ഉല്‍കൃഷ്ടമായ മനുഷ്യത്വമാണ്. 

സ്വത്വംതന്നെ തകര്‍ക്കപ്പെടുക എന്ന ദുരന്തം ഇവിടെ സംഭവിക്കുന്നു. ഓണം കേറാമൂലകളെന്ന് മലയാളി വിളിച്ചുപോന്ന ഉള്‍നാടന്‍ പെരുവഴികളില്‍പ്പോലും പടിഞ്ഞാറിന്റെ സൃഷ്ടിയായ ഉപഭോഗ സംസ്കാരത്തിന്റെ അലങ്കാരങ്ങള്‍ തൂങ്ങിയാടുകയാണ്. ആഢംബരഭ്രമവും ധൂര്‍ത്തും പൊങ്ങച്ചവും ഉപഭോഗസംസ്കാരത്തിന്റെ അനന്തഫലങ്ങളാണ് സ്വാര്‍ത്ഥതയും ദുരഭിമാനവും അതിന്‍െര്‍ ഉപോല്‍പ്പന്നമായ ക്രൂരതയും സമൂഹത്തെ മുച്ചൂടും ഗ്രസിച്ചിട്ടുണ്ട്. 
 
ലഹരിയുടെയും ലൈംഗിക അരാജകത്വത്തിന്റെയും വ്യാപനത്തിലും മീഡയികള്‍ വലിയപങ്ക് വഹിക്കുന്നു. കുത്തഴിഞ്ഞ ജീവിതരീതി സൃഷ്ടിക്കപ്പെടുന്നതിങ്ങനെയാണ്. ഓരോ ചാനലിലും വിളമ്പുന്നത് മധുരമോ വിഷമോ എന്ന് തിരിച്ചറിയാനാവാതെ സ്വീകരിക്കേണ്ടി വരുന്നത് ദൃശ്യമാധ്യമപ്രേക്ഷകരുടെ ദുരന്തമാണ്. കാണിക്കാനും വിശ്വസിപ്പിക്കാനും സ്വാധീനിക്കാനുമുള്ള ടെലിവിഷന്റെ കഴിവിനെപ്പറ്റി പലു; ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ടെലിവിഷനും ഇന്റര്‍നെറ്റുമെല്ലാം അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്നതായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. അരനൂറ്റാണ്ട് കൊണ്ട് ലോകജനതയുടെ മസ്തിഷ്കമായിത്തീരാന്‍ കമ്പ്യൂട്ടറുകള്‍ക്ക് കഴിഞ്ഞു. ഇവിടെ ദുരുപയോഗപ്പെടുത്തുന്ന ദുശ്ശക്തികള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താനും ദൃശ്യമാധ്യമങ്ങളെ വിജ്ഞാനവര്‍ദ്ധനവിന് പ്രയോജനപെപടുത്താനും കഴിയണമെങ്കില്‍ വിശാലമായ ഒരു മാധ്യമ കാഴ്ചപ്പാട് നിര്‍ബന്ധമാണ്. മാധ്യമസാക്ഷരത (Media Education)യിലൂടെ മാത്രമേ സമൂഹത്തിന് ഇതിലടപെടാന്‍ കഴിയുകയുള്ളു. 
 
നന്മകല്‍പ്പിക്കുകയും തിന്മ തടയുകയും ചെയ്യുകയെന്ന പ്രത്യയശാസ്ത്രപരമായ ദൌത്യമുള്ളവരെന്ന നിലക്ക് ഈ സാമൂഹ്യാന്തരീക്ഷത്തില്‍ ഇടപെടാന്‍ മുസ്ലിംകള്‍ ബാധ്യതസ്ഥരാണ്. പുതിയ നൂറ്റാണ്ടിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുന്ന മുസ്ലിംലോകം ഉപഭോഗസംസ്കാരത്തിന്റെ ആപത്തുകള്‍ക്കും നഖട് നശിപ്പിക്കുന്ന സാമൂഹ്യജീര്‍ണതകള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കണം. നന്മയുടെയും പരസ്പരസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഔദാര്യശീലത്തിന്റെയും സന്മാര്‍ഗ്ഗ പ്രതീകങ്ങള്‍ക്കും നേരെയുയരുന്ന ഭീഷണി ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹ്യാന്തരീക്ഷത്തെയും ബാധിക്കുന്നതാണ്. 
 
ഓരോ വ്യക്തിയും ഇസ്ലാമിന്റെ ജീവിക്കുന്ന മാതൃകകളായിത്തീരുക മാത്രമാണ് ഇവിടെ പരിഹാരം. മത-ഭൌതിക വിജ്ഞാനത്തിന്റെ പരമാവധി ആര്‍ജിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. ആധുനികകാലത്തിന്റെ അവസ്ഥക്കൊത്തുയരുന്ന വിദ്യാഭ്യാസം വേണം. ഭൌതിക വിദ്യാഭ്യാസത്തില്‍പ്പോലും ഒരു സാമ്പദായിക രീതിയുടെ ഭാഗമായി മുന്നോട്ടുപോകുന്ന അലസചിന്താഗതി വെടിയണം. ശാസ്ത്ര-സാങ്കേതികവിദ്യകളില്‍ നൈപുണ്യമാര്‍ജിക്കണം. ഏറെ ധനം ചെലവാക്കപ്പെടുന്ന വിദ്യാഭ്യാസമേഖലയില്‍ അതിനനുസൃതമായ ഗുണനിലവാരം ലഭിക്കുന്നുണ്ടോ എന്ന പരിശോധനവേണം. മല്‍സരപ്പരീക്ഷകളില്‍ മുസ്ലിം സമുദായം പിന്തള്ളപ്പെടുന്ന ദുഃസ്ഥിതി പരിഹരിക്കണം. നീണ്ട ഗവേഷണങ്ങളുടെ ഫലമായി ഭൌതികവിദ്യാഭ്യാസ രംഗത്ത് ലഭ്യമായിട്ടുള്ള ആധുനികരീതികളെ ഉപയോഗപ്പെടുത്തി മതവിജ്ഞാനരംഗം വിപുലപ്പെടുത്തണം. 
 
ലോകത്തിന്റെ പുതിയ മാറ്റങ്ങള്‍ക്ക് നേരെ കണ്ണും മനസ്സും തുറന്ന് മുസ്ലിം സാമൂഹ്യാന്തരീക്ഷം ജാഗ്രതാപൂര്‍വ്വം ചിട്ടപ്പെടുത്തിയാല്‍ പുതിയ നൂറ്റാണ്ടിന്റെയും പ്രബുദ്ധ നേതൃത്വമേല്‍ക്കാന്‍ മുസ്ലിം ലോകം
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by